Connect with us

Screenima

Gossips

കുഞ്ഞ് പിറന്നത് വിവാദമായി, പിന്നാലെ വീഡിയോയും, നാലുവര്‍ഷത്തെ ദാമ്പത്യത്തിനിടെ സംഭവിച്ചത്

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാര്‍ഷികം അടുത്തിടെയാണ് ആഘോഷിച്ചത്. ഏഴ് വര്‍ഷത്തോളം ഡേറ്റിങ് ചെയ്ത ശേഷം ജൂണ്‍ 9ന് വിവാഹം രജിസ്റ്റര്‍ ചെയ്തു. നാലാം വാര്‍ഷികമാണ് ഇന്നലെ ആഘോഷിച്ചത്. ഏറെ ഗോസിപ്പുകളും വിവാദങ്ങളും നേരിട്ടാണ് വിഘ്നേഷ് -നയന്‍താര ദമ്പതികളുടെ ജീവിതം മൂന്നോട്ട് പോയത്.

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നത് വിവാദമായി. വിവാഹം കഴിഞ്ഞ ഉടനെ വാടക ഗര്‍ഭധാരണമാര്‍ഗം സ്വീകരച്ചതാണ് ചോദ്യചെയ്യപ്പെട്ടത്. വിവാഹം കഴിഞ്ഞ് നാല് മാസത്തില്‍ തന്നെ ഇരട്ടകള്‍ പിറന്നു. നയനും വിക്കിയും തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും വിവാദങ്ങളെ നേരിട്ടു. ങ്ങള്‍ പ്രണയത്തിലാവാന്‍ കാരണമായ സിനിമയുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കിച്ചത് അനുവാദമില്ലെയായിരുന്നു

ആ ഡോക്യുമെന്ററിയുടെ പേരില്‍ ഏറെ വിവാദങ്ങളെ നേരിട്ടു. ഇരുവരും പ്രണയത്തിലാവാന്‍ കാരണമായ സിനിമയുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കാന്‍ നിര്‍മാതാവ് ധനുഷ് അനുവദിക്കാത്തതായിരുന്നു പ്രശ്നം. പിന്നീട്ടും നിരവധി ഗോസിപ്പുകോളങ്ങളില്‍ രണ്ടാളുകളുടെയും പേര് നിറഞ്ഞു. എല്ലാ വിവാദങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച സന്തോഷത്തോടെയുള്ള കുടുംബ ജീവിതം നയിക്കുകയാണ് താരങ്ങള്‍.

Continue Reading
To Top