Connect with us

Screenima

Ramesh Pisharadi

latest news

മുഖ്യമന്ത്രി പറഞ്ഞിട്ടും അവര്‍ മാറിയില്ല; സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി രമേഷ് പിഷാരടി

നടന്‍ സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി എം.എല്‍.എ രമേഷ് പിഷാരടി. മുഖ്യമന്ത്രി ഉള്‍പ്പടെ പറഞ്ഞിട്ടും ക്യാമറകളുമായി അവര്‍ മാറിയില്ലെന്ന് എം.എല്‍.എ പറഞ്ഞു.

‘സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തൊട്ട് ഞങ്ങളും മരിച്ചു കിടക്കുന്ന ആളുടെ മകന്‍ ഉള്‍പ്പെടെ അപേക്ഷിച്ചിട്ടും ഒരാള്‍ പോലും അത് അനുസരിക്കാതെ, മാന്യത കാണിക്കാതെ അവിടെ തിങ്ങികൂടിയതുകൊണ്ട് ഉണ്ടായ വികാരപ്രകടനമായിരുന്നു. ചന്തുവിനെ സംബന്ധിച്ചിടത്തോളം അത് ആ നിമിഷത്തില്‍ തുടങ്ങിയതല്ല. സലീമേട്ടന്റെ ശരീരം അവിടെ എത്തിച്ച ശേഷം ഫ്രീസറോടു കൂടി എടുത്തിട്ടാണ് ഹാളിനകത്തോട്ട് കൊണ്ടുവരുന്നത്.
അത് കൊണ്ടുവരുമ്പോള്‍ പോലും അതിനു ചുറ്റും മൊബൈലുമായി വളരെ പതുക്കെയാണ് ഈ സംഘം പുറകിലോട്ട് നടക്കുന്നത്. ഫ്രീസര്‍ ചുമന്നുനില്‍ക്കുന്നവര്‍ പത്തുപ്രാവശ്യമെങ്കിലും ‘അല്പം സ്പീഡില്‍ നടക്കണം, നിങ്ങള്‍ മാറു’ എന്ന് പറഞ്ഞിട്ട് പോലും അവരത് ചെയ്യാതിരിക്കുന്നത് വളരെ വേദനാജനകമാണ്’- രമേഷ് പിഷാരടി പറഞ്ഞു.

Continue Reading
To Top