Connect with us

Screenima

pranav-mohanlal_1

latest news

കുറച്ച് പൈസ തരോ? സംഗീത സംവിധായകനോട് പ്രണവ്, കഥ ഇങ്ങനെ

സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം. യാത്രകളെ സ്‌നേഹിക്കുന്ന താരപുത്രന്റെ ഒന്നോ രണ്ടോ സിനിമകള്‍ വര്‍ഷത്തില്‍ ഉണ്ടാവാറുളളു. നടന്‍ എവിടെ ആയിരിക്കും എന്നറിയാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. അച്ഛന്‍ സൂപ്പര്‍താരമാണെങ്കിലും അത് മൂലം ലഭിക്കുന്ന ഗണുങ്ങളൊന്നും പ്രണവ് എടുക്കാറില്ലെന്നാണ് സിനിമ സുഹൃത്തുക്കള്‍ പറയുന്നത്.ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ആദിയിലെ പാട്ടെഴുതുന്ന സമയത്ത് തന്റെ കയ്യില്‍ നിന്നും ഗിറ്റാറിനായി കാശ് വാങ്ങിയ പ്രണവിനെ അനിലിന് അറിയാം.

‘ഒരിക്കല്‍ ഞങ്ങള്‍ എന്തോ കാര്യം പറഞ്ഞിരിക്കുവായിരുന്നു. ചേട്ടാ.. ടയറിനൊക്കെ ഇത്രയും വലിയ പൈസയാണെന്ന് അടുത്തിടെ ഞാനത് മാറ്റിയപ്പോഴാണ് മനസിലായത്. 12000 രൂപയായി. അതാണ് അയാള്‍. അവര്‍ക്ക് എന്ത് ചോദിച്ചാല്‍ കിട്ടും. പക്ഷേ അവന്‍ അങ്ങനെയല്ല’,ഒരുപാട്ടിലേക്ക് എക്കോസ്റ്റിക് ഗിറ്റാര്‍ വേണമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും വാങ്ങാനും പോയി. അവിടെ വച്ച് ചേട്ടാ..എനിക്ക് കുറച്ച് പൈസ തരോ? ഞാന്‍ നാളെ തരാമെന്ന് പറഞ്ഞു. പുള്ളീടെ കയ്യില്‍ ആ സമയത്ത് കുറച്ച് പൈസയെ ഉണ്ടായിരുന്നുള്ളൂ. അത്രയും ജെനുവിനാണ് അദ്ദേഹം. അവരെയൊന്നും ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. എനിക്ക് അവനോട് സ്‌നേഹം കൂടിയിട്ടെ ഉള്ളൂ’, – അനില്‍ ജോണ്‍സണ്‍ പറഞ്ഞു.

Continue Reading
To Top