latest news
മരണഭയം മറികടന്നതിങ്ങനെ: ജുവല്‍ മേരി പറയുന്നു
കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി. മരണഭയത്തെ മറികടന്നതിനെക്കുറിച്ചാണ് ജുവല്‍ മേരി മനോരമയുടെ കേരള കാന്‍ എന്ന പ്രോ?ഗ്രാമില്‍ സംസാരിച്ചത്. കാന്‍സര്‍ കണ്ടെത്തിയ ശേഷം ആദ്യത്തെ രണ്ട് ദിവസം മരവിച്ചത് പോലെയായി. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മൂന്നാമത്തെ ദിവസമായപ്പോള്‍ ഉള്ളില്‍ എനിക്കൊരു തോന്നല്‍ വന്നു. ഇത് വന്നാല്‍ മരിക്കാം, മരിക്കാതിരിക്കാം, വീണ്ടും വരാം. എന്ത് വേണമെങ്കിലും സംഭവിക്കാം. ചില മനുഷ്യര്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ മരിക്കുന്നുണ്ട്. മരണം ഏത് സമയവും സംഭവിക്കാം. അതിലേക്ക് എത്താന്‍ വേണ്ടി ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല. എന്റെ സമയം വെറുതെ നശിപ്പിക്കലാണ്.
അങ്ങനെയാെക്കെ ഞാന്‍ എന്നെ പറഞ്ഞ് പഠിപ്പിച്ചു. പതുക്കെ ആ ബോധ്യം വന്ന് തുടങ്ങി. ഇന്നൊന്നും നമ്മള്‍ മരിക്കുന്നില്ല. ഏതോ ദിവസമാണ്. ആ ദിവസം എന്തായാലും മരിക്കും. അതുകൊണ്ടാണ് മരിക്കാന്‍ വേണ്ടി ജീവിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞത്. 33ാം വയസില്‍ കാന്‍സര്‍ കണ്ടുപിടിച്ചു. പിന്നെ അതിന്റെ ട്രീറ്റ്‌മെന്റും സര്‍ജറിയും. ആ സമയത്ത് മരണ ഭയം തന്നെയാണ്. ഇപ്പോള്‍ അതേക്കുറിച്ച് അത്ര ആശങ്കയില്ല. എന്തായാലും ഒരു ദിവസം മരിക്കും. അതുവരെ ഹാപ്പിയായി ആസ്വദിച്ച് ജീവിക്കണമെന്നാണെന്നും ജുവല്‍ മേരി പറഞ്ഞു.
