Connect with us

Screenima

latest news

സിനിമാ സെലക്ഷന്‍ വളരെ മോശം’, ജാന്‍വിക്കെതിരെ വിമര്‍ശനം

സിനിമകള്‍ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ നടി ജാന്‍വി കപൂര്‍ അത്ര പോര എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത കാലത്തായി ജാന്‍വി നായികയായി വേഷമിട്ട സിനിമകളിലെ സമാനതകള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയിരിക്കുന്ന ‘പെദ്ദി’യിലെ ജാന്‍വിയുടെ കഥാപാത്രം കൂടി എത്തിയതോടെയാണ് ആരാധകര്‍ തങ്ങളുടെ അമര്‍ഷം പരസ്യമാക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ‘ദേവര’, സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തിയ ‘പരം സുന്ദരി’ എന്നിവയ്‌ക്കൊപ്പം ‘പെദ്ദി’യിലെ ജാന്‍വിയുടെ വേഷവും പലരും താരതമ്യപ്പെടുത്തുന്നു.

ഈ മൂന്ന് സിനിമകളിലും പാട്ട് രം?ഗങ്ങളില്‍ ജാന്‍വിയുടെ കഥാപാത്രം തന്റെ സാരി അഴിച്ച് ശരീരപ്ര?ദര്‍ശനം നടത്തുന്നുണ്ട്. ഇതല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനില്ല എന്നാണ് ട്രോളുകളില്‍ നിറയുന്നത്. മൂന്ന് സിനിമകളിലെയും സ്‌ക്രീന്‍ഷോട്ടുകള്‍ ഒരുമിച്ച് വെച്ചുകൊണ്ട് ഏത് സിനിമയാണെന്ന് കണ്ടുപിടിക്കാന്‍ ചാലഞ്ച് ചെയ്യുന്ന പോസ്റ്റുകളും വൈറലായിട്ടുണ്ട്.

ഈ സ്‌ക്രീന്‍ഷോട്ടുകള്‍ ജാന്‍വിയെ കാണിച്ചാല്‍ അവര്‍ക്ക് പോലും ഏത് സിനിമയാണെന്ന് പറയാന്‍ ബുദ്ധിമുട്ടാകുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അധികം വൈകാതെ ജാന്‍വി ഫീല്‍ഡ് ഔട്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിക്കുന്നു.

അഭിനയിക്കാനുള്ള കഴിവില്ലാതെ സിനിമയില്‍ വെറും ഗ്ലാമര്‍ ഷോ കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ജാന്‍വിയും ഉണ്ടാകുമെന്നാണ് പലരുടെയും കമന്റ്. ബോളിവുഡിലും ടോളിവുഡിലും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കാന്‍ ഒരു നല്ല പ്രകടനമില്ലാത്തത് ജാന്‍വി എന്ന നടിയുടെ പരാജയമാണെന്നും കമന്റുകളുണ്ട്. ജാന്‍വിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ ഇതൊരിക്കലും അനുവദിക്കുമായിരുന്നില്ല- എന്നും നിരവധി പേര്‍ പറയുന്നുണ്ട്.

Continue Reading
To Top