Connect with us

Screenima

latest news

സ്പാകളിലെ ‘ഹാപ്പി എന്‍ഡിങ്’ പോലെയുള്ള സെന്‍സിറ്റീവായ വിഷയം, സിനിമ ഒരിടത്തുപോലും അശ്ലീലതയിലേക്ക് വഴിമാറിപ്പോയില്ല: രാധിക രാധാക്യഷ്ണന്‍

സ്പാകളിലെ ‘ഹാപ്പി എന്‍ഡിങ്’ പോലെയുള്ള വളരെ സെന്‍സിറ്റീവായ വിഷയം ഇത്രയും തുറന്ന മനോഭാവത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ച സിനിമകള്‍ മുന്‍പ് ഉണ്ടായിട്ടേയില്ലെന്ന് നടി രാധിക രാധാക്യഷ്ണന്‍. അങ്ങനെയൊരു സബ്ജക്റ്റ് ആയിട്ടുപോലും സിനിമ ഒരിടത്തുപോലും അശ്ലീലതയിലേക്ക് വഴിമാറിപ്പോയില്ലെന്നു താരം കൂട്ടിചേര്‍ത്തു.
‘മലയാള സിനിമാ ചരിത്രത്തില്‍ ഇതുവരെ ഇത്രയും ധീരവും വ്യത്യസ്തവുമായ ഒരു ബോള്‍ഡ് പ്രമേയം കൈകാര്യം ചെയ്യുന്ന മറ്റൊരു ചിത്രം വന്നിട്ടില്ല എന്നു തന്നെ പറയാം. നമ്മുടെ സിനിമകളില്‍ പലപ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകളും രംഗങ്ങളുമൊക്കെ വരാറുണ്ടെങ്കിലും, സ്പാകളിലെ ‘ഹാപ്പി എന്‍ഡിങ്’ പോലെയുള്ള വളരെ സെന്‍സിറ്റീവായ വിഷയം ഇത്രയും തുറന്ന മനോഭാവത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ച സിനിമകള്‍ മുന്‍പ് ഉണ്ടായിട്ടേയില്ല. എന്നാല്‍, അങ്ങനെയൊരു സബ്ജക്റ്റ് ആയിട്ടുപോലും സിനിമ ഒരിടത്തുപോലും അശ്ലീലതയിലേക്ക് വഴിമാറിപ്പോയില്ല. വളരെ പക്വതയോടെയും, മനോഹരമായ കലാമൂല്യത്തോടെയുമാണ് സംവിധായകന്‍ ഓരോ രംഗവും ഒരുക്കിയെടുത്തിട്ടുള്ളത്. ചിത്രത്തില്‍ ഒരു ബംഗാളി മസ്സാജ് തെറാപ്പിസ്റ്റിന്റെ കഥാപാത്രമുണ്ട്. ആ കുട്ടിയെ മുന്നിലിരുത്തി ചിത്രം വരയ്ക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു രംഗം സിനിമയിലുണ്ട്’- രാധിക രാധാക്യഷ്ണന്‍ പറഞ്ഞു.

എബ്രിഡ് ഷൈന്‍ കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന് കാമറ നിര്‍വഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്.

Continue Reading
To Top