Connect with us

Screenima

latest news

പ്രേംകുമാറിനെ അന്തസ്സായി യാത്ര അയക്കാമായിരുന്നു, പ്രതികരണുവുമായി ഇന്ദ്രന്‍സ്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ നീക്കിയപ്പോള്‍ സങ്കടം തോന്നിയെന്ന് ഇന്ദ്രന്‍സ്. അന്തസ്സായി യാത്ര അയക്കാമായിരുന്നു എന്നും നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

”സങ്കടം തോന്നി. എനിക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് അത് തോന്നി. നെറികേട് ആയിരുന്നു അത്. പറഞ്ഞാല്‍ ഇറങ്ങി പോകാത്ത ആളൊന്നുമല്ല അയാള്‍. പറഞ്ഞ് അന്തസ്സായി അയാളെ യാത്ര അയക്കാമായിരുന്നു. നാളെ മുതല്‍ വരണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും പേനയോ പുസ്തകമോ വല്ലതും അവിടെ ഇരിപ്പുണ്ടായിരുന്നെങ്കില്‍ അതുമെടുത്ത് അയാള്‍ സ്വസ്ഥമായി പോയേനെ. ചിലരുടെയൊക്കെ ഇഷ്ടക്കാര്‍ കയറി കടന്നുകൂടുമല്ലോ.

യോഗ്യതയില്ലാത്തവര്‍ അങ്ങനെ കടന്നുകൂടും. ഇവിടുത്തെ ഫിലിം ഫെസ്റ്റിവല്‍, അതിലെ സിനിമകളുടെ തെരഞ്ഞെടുപ്പ്, അവാര്‍ഡ് നല്‍കല്‍ ഇതിലൊക്കെ ഞാന്‍ ഒരുപാട് അഭിമാനം കൊണ്ടിരുന്നു. ഗോവ ഫെസ്റ്റിവലിനൊക്കെ പോകുമ്പോള്‍ പലരും അത് പറഞ്ഞുകേട്ടിട്ടുമുണ്ട്. അവിടെയാണ് ഇന്ന് ഇത് കാണുന്നത് എന്നത് ഒരു സങ്കടം. അതിനുവേണ്ടി ഒരു ഭരണ സംവിധാനം കൂടെയുണ്ട്. ചുമ്മാതെ വിട്ടുകളയുന്ന ഒരു വകുപ്പല്ല ഇത്”, ഇന്ദ്രന്‍സ് പറഞ്ഞു.

Continue Reading
To Top