Connect with us

Screenima

latest news

ആരൊക്കെ കൂടെ നില്‍ക്കുമെന്ന കാര്യം ഇപ്പോഴാണ് മനസിലായത്

തനിക്ക് സ്തനാര്‍ബുദം ബാധിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളോട് സോഷ്യല്‍ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രം?ഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാന്‍സര്‍ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യല്‍ മീഡിയ പേജുകളിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രേണുവിന്റെ മറുചോദ്യം.

എന്നാല്‍, ഈ രീതിയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണുവിപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.

കാന്‍സറാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കിച്ചുവും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷേ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാന്‍ അനുവാദം ചോദിക്കാന്‍ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടില്‍ കൊണ്ടുവിടണമെന്ന് പറഞ്ഞു.

അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാര്‍ഥമായി സ്‌നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാന്‍സറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തില്‍ നന്ദിയുണ്ട്. എന്നെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാന്‍ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നില്‍ക്കുമെന്ന് മനസിലായി’.- രേണു സുധി പറഞ്ഞു.

Continue Reading
To Top