Connect with us

Screenima

latest news

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതി

കൊച്ചി: ‘അമ്മ’യില്‍ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പാനല്‍ രൂപീകരിക്കാന്‍ തീരുമാനം. ആരാണ്, എന്താണ് എന്നുള്ള കാര്യം അവരെ ഇമെയിലിലൂടെ അറിയിക്കുമെന്നും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി അന്വേഷിക്കാന്‍ അഞ്ചം?ഗ സമിതിയെയാണ് രൂപീകരിച്ചത്.

അഞ്ചംഗ സമിതിയില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇല്ലാത്ത മൂന്ന് പേരാവും പാനലില്‍ ഉണ്ടാവുക. ടിനി ടോമിനെതിരെ അന്വേഷണം നടത്താന്‍ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.

നമ്മുടെ സംഘടനയിലുള്ള ചിലയാളുകള്‍ അനുവാദമില്ലാതെ ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കണ്ട ഇസി അം?ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമപരമായി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘മാധ്യമങ്ങളിലൂടെ ഒരു വശം മാത്രമാണ് അറിയുന്നത്. സത്യമായിട്ടുള്ള കഥ ആര്‍ക്കും അറിയില്ല. നമ്മുടെ ജനറല്‍ ബോഡി മുന്‍പാകെയാണ് പരാതി എടുക്കുന്നത്. ഒരു ഓഡിയോ പുറത്തുവന്നിരുന്നു. വാച്ച്മാനുമായി ജനറല്‍ സെക്രട്ടറി സംസാരിച്ച ഒരു ഓഡിയോ.

അത് ജനറല്‍ സെക്രട്ടറിയുടെ പേഴ്‌സണല്‍ ഫോണില്‍ നിന്നാണ് ലീക്കായത്. അതിന്റെ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറി ഏറ്റെടുത്തിട്ടുണ്ട്. ഞാനാണ് ആ വോയ്‌സ് മാല പാര്‍വതിക്ക് കൊടുത്തതെന്ന് ജനറല്‍ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. രമ്യമായി തന്നെയാണ് നമ്മള്‍ ഇത് കേട്ടത്. മീഡിയ മുന്‍പാകെ വന്ന കാര്യങ്ങളല്ല സത്യം.

Continue Reading
To Top