Connect with us

Screenima

Mohanlal (Drishyam)

latest news

ദൃശ്യം 4 ഉറപ്പില്ല, ജീത്തു ജോസഫിന് പറയാനുളളത്

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3-ന് ശേഷം നാലാം ഭാഗമുണ്ടാക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ആഗോളതലത്തില്‍ 200 കോടി നേട്ടിയിട്ടും അടുത്തഭാഗത്തെക്കുറിച്ച് അണിയറക്കാര്‍ക്കും സംശയമാണ്. എമ്പുരാന് ശേഷം ഏറ്റവും വേഗത്തില്‍ 100 കോടി നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമ കൂടാണ് ദൃശ്യം 3. ദൃശ്യം 4 സംഭവിക്കുമോ ഇല്ലയോ എന്നതിന് മറുപടി നല്‍കിയിരിക്കുകയാണ് ജീത്തു ജോസഫ്.

‘ദൃശ്യം 4 ഉണ്ടാകും എന്നൊരു ചര്‍ച്ച ഉണ്ടാകുന്നുണ്ട്. എന്നാല്‍ ആ ഉറപ്പ് എനിക്ക് തരാന്‍പറ്റില്ല കാരണം എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്ന് കരുതി ഞാന്‍ ശ്രമിക്കില്ല എന്നല്ല. ഒരു എക്‌സ്ട്രാ ഓര്‍ഡിനറി സാധനം കിട്ടിയാല്‍ ഞാന്‍ ശ്രമിക്കും ഇല്ലെങ്കില്‍ ഇല്ല.’ ജീത്തു ജോസഫ് പറഞ്ഞു.
ചിത്രം ഒടിടിയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസിന് എത്തും.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹന്‍ലാലിന്റേതായി ഇനിവരാനുളള സിനിമ.

Continue Reading
To Top