latest news
ബോഡിങില്‍ കൊണ്ട് നിര്‍ത്തൂവെന്ന് കിച്ചുവിന്റെ കാര്യത്തില്‍ ഞാന്‍ സുധി ചേട്ടനോട് പറഞ്ഞില്ലല്ലോ
കൊല്ലം സുധിയുടെ മൂത്ത മകന്‍ കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു. പതിനൊന്ന് വയസില്‍ കിട്ടിയതാണ് കിച്ചുവിനെ എന്നും അന്ന് തൊട്ട് പതിനെട്ട് വയസ് വരെ അമ്മയെപ്പോലെ നോക്കിയെന്നും രേണു പറയുന്നു. ബോഡിങില്‍ കൊണ്ടുവിടാന്‍ കഴിയുമായിരുന്നിട്ടും താന്‍ അത് ചെയ്തില്ലെന്നും വളര്‍ത്തുമകന്റെ പേരില്‍ കേള്‍ക്കുന്ന പഴികള്‍ക്ക് എതിരെ പ്രതികരിച്ച് രേണു സുധി മെയിന്‍ സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവസാന ദുബായ് ട്രിപ്പ് കഴിഞ്ഞ് വന്നശേഷമാണ് രേണുവും കിച്ചുവും തമ്മില്‍ കൂടുതല്‍ അകല്‍ച്ച നസംഭവിച്ചത്. സഹോദരന്‍ റിതുലിനെ കാണാന്‍ വേണ്ടി മാത്രമാണ് കോട്ടയത്തെ സുധിലയത്തില്‍ കിച്ചു എത്താറുള്ളത്. പതിനൊന്ന് വയസില്‍ കിട്ടിയതാണ്. അന്ന് തൊട്ട് പതിനെട്ട് വയസ് വരെ നോക്കാന്‍ പറ്റുമെങ്കില്‍…
നോക്കാന്‍ പറ്റില്ല…. ബോഡിങില്‍ കൊണ്ട് നിര്‍ത്തൂവെന്ന് കിച്ചുവിന്റെ കാര്യത്തില്‍ ഞാന്‍ സുധി ചേട്ടനോട് പറഞ്ഞില്ലല്ലോ. പതിനെട്ട് വയസ് വരെ കൂടെയുണ്ടായിരുന്നല്ലോ. സുധി ചേട്ടന്‍ മരിക്കുന്നത് വരെ കിച്ചു ഞങ്ങള്‍ക്കൊപ്പം തന്നെയായിരുന്നല്ലോ. ഞാന്‍ ഒരു ദുഷ്ട സ്ത്രീയായിരുന്നുവെങ്കില്‍ ഇതൊന്നും ചെയ്യില്ലായിരുന്നല്ലോ. എന്നെ അറിയാവുന്നവര്‍ക്ക് എല്ലാം അറിയാം. ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. അവന്റെ കാര്യത്തില്‍ പിന്നെ എന്തിന് എനിക്ക് കുരുപൊട്ടണം. പതിനൊന്ന് വയസ് മുതല്‍ പതിനെട്ട് വയസ് വരെ അവനെ ഞാന്‍ അമ്മയെപ്പോലെ നോക്കി. എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു. ആരെയും ഞാന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടിട്ടില്ല. എന്റെ മകനല്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും ഞാന്‍ ഉപകാരം മാത്രമെ ചെയ്തിട്ടുള്ളു.
പിന്നെ എന്തിന് ഏതോ സ്ത്രീ കിച്ചുവിന് ഒപ്പം ഇരുന്ന് ഫോട്ടോ പോസ്റ്റ് ചെയ്താല്‍ എനിക്ക് കുരു പൊട്ടണം?. എന്നെ നശിപ്പിച്ച സ്ത്രീ ആ യുട്യൂബറാണ് (ഷെഫീന ബീവി). അവരുടെ പേര് പോലും പറയാന്‍ എനിക്ക് അറപ്പും വെറുപ്പുമാണ്. എന്നെ അത്രയേറെ അവര്‍ മാനസീകമായി ബുദ്ധിമുട്ടിച്ചു. ആ സ്ത്രീ കിച്ചുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കിട്ട് കുരു പൊട്ടുന്നവര്‍ക്ക് പൊട്ടട്ടെ എന്നാണ് തലകെട്ട് കൊടുത്തത്. എനിക്ക് എന്തിന് കുരുപൊട്ടണം. കിച്ചുവിന് ഇരുപത്തിയൊന്ന് വയസുണ്ട്. പ്രായപൂര്‍ത്തിയായ ആളാണ്. അവന്‍ അവന്റെ ഇഷ്ടത്തിന് ജീവിക്കുന്നു. സന്തോഷമായി ജീവിക്കട്ടെ. അവന് ഇനോ?ഗറേഷന്‍ പോലുള്ളവ കിട്ടട്ടെ. എനിക്ക് സന്തോഷം. അവന്‍ വീഡിയോ എടുക്കുന്നതിലും കാശ് സമ്പാദിക്കുന്നതിലും സന്തോഷം മാത്രമേയുള്ളു. ഞാന്‍ ഒരു രൂപ ചോദിക്കുന്നില്ല.
റിതപ്പന് കൊണ്ടുപോയി ഒരു രൂപ കൊടുക്കാന്‍ ഞാന്‍ പറയുന്നില്ല. ഞാന്‍ തന്നെയല്ലേ അവന് വേണ്ടി ഇതെല്ലാം ചെയ്യുന്നത്. റിതപ്പനെ ഞാന്‍ അല്ലേ നോക്കുന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കൊണ്ടുപോകൂ കിച്ചുവെന്നൊക്കെ ചിലര്‍ കമന്റിട്ടത് ഞാന്‍ കണ്ടിരുന്നു. കമന്റിടുന്നവന്‍ അല്ലല്ലോ ഞാന്‍ തന്നെയല്ലേ എന്റെ കുഞ്ഞിനെ നോക്കുന്നത്. ബാ?ഗും ബുക്കും മേടിച്ച് കൊടുക്കുന്നത് അടക്കം കുഞ്ഞിനുള്ള കാര്യങ്ങളെല്ലാം ഞാന്‍ തന്നയല്ലേ ചെയ്യുന്നത്. ഞാന്‍ അവന്റെ അമ്മയാണ്. ചെയ്തിരിക്കും. അതിനിടയില്‍ കൂടി ഇങ്ങനെയുള്ള കമന്റിടേണ്ട കാര്യമുണ്ടോ?. റിതപ്പന് എന്തെങ്കിലും കൊണ്ടുവന്ന് കൊടുക്കൂവെന്ന് കിച്ചുവിനോടോ സുധി ചേട്ടന്റെ വീട്ടുകാരോടോ ഞാന്‍ പറയുന്നില്ല. പണ്ട് പറഞ്ഞിട്ടുണ്ട് ചോദിച്ചിട്ടുണ്ട്. സുധി ചേട്ടന്റെ വീട്ടുകാരോടാണ് ചോ?ദിച്ചത്. അവര്‍ അന്ന് എന്നെ സഹായിച്ചിട്ടുണ്ട് എന്നും രേണു പറഞ്ഞു.
