Connect with us

Screenima

latest news

പൊലീസായി പാര്‍വതി തിരുവോത്ത്

പാര്‍വതി തിരുവോത്ത് പൊലീസ് ഉദ്യോ?ഗസ്ഥയായി എത്തുന്ന ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ പാക്ക്അപ്പായി. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും ഇന്‍വസ്റ്റിഗേറ്റീവ് ഗണത്തില്‍പ്പെടുന്ന ചിത്രം ഭര്‍ത്താവിന്റെ മരണ ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയമാക്കുന്നത്.

പാര്‍വതിയ്‌ക്കൊപ്പം വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട്, സിദ്ദാര്‍ഥ് ഭരതന്‍, ഉണ്ണി മായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശസ്ത തമിഴ് നടന്‍ പാര്‍ഥിപനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രചന – പി എസ് സുബ്രഹ്‌മണ്യം, വിജേഷ് തോട്ടുങ്കല്‍, സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിങ് – ചമന്‍ ചാക്കോ, കലാസംവിധാനം – മഹേഷ് മോഹന്‍, മേക്കപ്പ് – അമല്‍, കോസ്റ്റ്യൂം ഡിസൈന്‍ -സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍ – ദീപക്,

പ്രൊഡക്ഷന്‍ മാനേജര്‍ – എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഫഹദ് (അപ്പു) പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സനൂപ് ചങ്ങനാശേരി. ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് നിര്‍മ്മാണം. വിതരണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ വാഴൂര്‍ ജോസ്.

Continue Reading
To Top