Connect with us

Screenima

Katrina Kaif

Gossips

സമ്പത്ത് കൂടുതല്‍ കത്രീനയ്ക്ക്, വിക്കി ഒരു സിനിമയ്ക്ക് വാങ്ങുന്നത് കോടികള്‍

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരുടെയും കരിയര്‍ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയമാണിത്. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ വലിയ അന്തരമുണ്ട്.

Katrina Kaif and Vicky Kaushal
Katrina Kaif and Vicky Kaushal

കത്രീന കൈഫിന്റെ ആസ്തി ഏകദേശം 224 കോടി രൂപയാണെന്നാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ പങ്കാളി വിക്കി കൗശലിന്റെ ആസ്തി കത്രീനയെക്കാള്‍ കുറവാണ്.

വിക്കി കൗശലിന്റെ ആസ്തി ഏകദേശം 41 കോടി രൂപയാണ്. വിക്കി കൗശലിന്റെ പ്രാധാന വരുമാന മാര്‍ഗം സിനിമതന്നെയാണ്. ഛാവ, സം ബഹദൂര്‍, ബാഡ് ന്യൂസ് തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ നടന്‍ പ്രതിഫലം ഉയര്‍ത്തി. ഒരു സിനിമയ്ക്ക് 10 മുതല്‍ 12 കോടി രൂപ വരെ വിക്കി വാങ്ങുന്നുണ്ട്.

കത്രീന കൈഫിന്റെ വരുമാന മാര്‍ഗം സിനിമയ്ക്ക് പുറമേ പരസ്യ കരാറുകളുമുണ്ട്. നടിയുടെ സ്വന്തം ബിസിനസായ കായ് ബ്യൂട്ടിയും വരുമാനം കൊണ്ട് തരുന്നുണ്ട്. ബ്രാന്‍ഡ് 2025 പകുതിയോടെ 240 കോടി രൂപ വരുമാനം നേടിയതായാണ് റിപ്പോര്‍ട്ട്. 2019-ലാണ് കായ് ബ്യൂട്ടി ആരംഭിച്ചത്. 15 മുതല്‍ 21 കോടി രൂപ വരെയാണ് പ്രതിഫലം.

Continue Reading
To Top