Gossips
‘ചത്തിട്ടില്ല; വ്യാജവാര്‍ത്തകളില്‍ പ്രിതികരിച്ച് നടി ജുവല്‍ മേരി
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പ്രിതികരിച്ച് നടി ജുവല്‍ മേരി. കാന്‍സര്‍ ബാധിച്ച് താരത്തിന്റെ ശബ്ദം നഷ്ടപ്പെട്ടെന്നാണ് വാര്‍ത്തകളാണ് സോഷ്യല്‍ മീഡയില്‍ പ്രത്യക്ഷപ്പെട്ടത്. ജുവല്‍ അത്യാസന്ന നിലയിലാണെന്നുമുള്ള പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ വ്യാജവാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടി. ഇപ്പോള്‍നടക്കുന്ന പ്രചാരണകള്‍ പൂര്‍ണമായും വ്യാജമാണെന്നാണ് ജുവല്‍ പറയുന്നത്.2023-ലാണ് തനിക്ക് അര്‍ബുദം സ്ഥിരീകരിച്ച താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് വിശദീകരിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ‘രണ്ടു ദിവസമായി എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാന്‍ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘ എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാന്‍ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാന്‍ പറ്റില്ല ‘ എന്നൊക്കെ പറഞ്ഞ് കുറച്ചു പേര്‍ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാര്‍ഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ ഫിനിഷ്ഡ് അല്ല.
2023ല്‍ എനിക്കുവന്ന കാന്‍സറിനെക്കുറിച്ച് ഞാന്‍ പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങള്‍ എടുത്ത് ഇപ്പോള്‍ ഞാന്‍ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി, തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷന്‍സ് കൊടുത്ത് എന്നെ കൊന്നടക്കാന്‍ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോള്‍ ഇനി ആ വാര്‍ത്ത അങ്ങോട്ട് വിട്ടേര്!
എന്നെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ എനിക്കുവേണ്ടി ടെന്‍ഷന്‍ അടിക്കുകയും വിളിക്കുകയും, എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോള്‍ നിങ്ങള്‍ ഹാപ്പി ആയിട്ട് ഇരിക്കുക.’ജുവല്‍ മേരി വീഡിയോയില്‍ പറഞ്ഞു.
