latest news
തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം എവിടെ പോയി; മറുപടിയുമായി അഖില്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. പക്ഷെ വിജയിക്കാനായില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അഖില്‍ മാരാര്‍ അപ്രതക്ഷ്യനായിരുന്നു. ഇപ്പോഴിതാ താന്‍ എവിടെയായിരുന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? എന്ന് ചോദിക്കുന്നവര്‍ക്കാണ് അഖില്‍ മാരാര്‍ മറുപടി പറയുന്നത്. കമന്റ് ബോക്സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? കമന്റ് ബോക്സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍. ഞാന്‍ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.. എനിക്ക് മുന്നിലും നിങ്ങള്‍ക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകള്‍ ഉണ്ട്. പലരും അത് കാണുന്നില്ല.. കണ്ടെത്തുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു.
ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാന്‍ ഈ യുദ്ധസാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളില്‍ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവന്‍ സമയ ട്രേഡര്‍ ആയ എന്റെ സുഹൃത്തു ക്യാപ്റ്റന്‍ ഹരീഷ് കുമാര്‍ എനിക്കൊരു സഹായി ആണ്.. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാന്‍ ആണെങ്കിലും ആളു നിലവില്‍ ഇക്കാര്യത്തില്‍ പുലിയാണ്.. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല.
പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പ്രോഫിറ്റ് ആണ് ഞാന്‍ ഷെയര്‍ ചെയ്തത്. ഇത് ഞാന്‍ പങ്ക് വെച്ചത് നിങ്ങള്‍ പോയി ട്രേഡ് ചെയ്യാന്‍ വേണ്ടിയല്ല മറിച്ചു ഞാന്‍ എന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോള്‍ അതിന്റെ അടിയില്‍ വല്ല ജോലിക്ക് പോടാ എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികള്‍ക്ക് വേണ്ടിയാണു ഈ മറുപടി. ഓഹരി വിപണി ഇടപാടുകള്‍ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേര്‍ന്നതാണ്… സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വര്‍ഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങള്‍ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം.
