latest news
അമ്മ’യിലെ പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ തീര്‍ക്കും
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്. ‘അമ്മ’യിലെ വിഷയങ്ങളെക്കുറിച്ച് ഇനി കൂടുതല്‍ സംസാരിക്കാനില്ല. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ തീര്‍ക്കുമെന്നും ശ്വേത മേനോന് പറഞ്ഞു. രണ്ട് പരാതികളാണ് അന്‍സിബ നല്‍കിയിരിക്കുന്നത്.
നടന് ടിനി ടോമിനെതിരെ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നല്കിയ പരാതിയാണ് ഒന്ന്. മറ്റൊന്ന് ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത എസ്ഐ രേഷ്മക്കെതിരെ ആഭ്യന്തര വകുപ്പിനും പൊലീസിനും നല്കിയ പരാതിയാണ്. ലക്ഷ്മി പ്രിയ നല്കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്ഐ അപമാനിച്ചു എന്നാണ് അന്‍സിബ ആഭ്യന്തര വകുപ്പില്‍ നല്കിയ പരാതിയിലുള്ളത്.
ടിനി ടോമിനെതിരായ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയല്ല വേണ്ടതെന്നാണ് അന്‍സിബ പറഞ്ഞത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള തീയതികളില്‍ നേരിട്ട് ‘അമ്മ’ ഓഫീസില്‍ എത്തി തെളിവുകള്‍ സഹിതം ഹാജരാക്കാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശം.
എന്നാല്‍ തന്റെ പരാതി ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേള്‍ക്കേണ്ടതെന്നും പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നും അന്‍സിബ ആവശ്യപ്പെട്ടിരുന്നു. രമേഷ് പിഷാരടി, മാല പാര്‍വതി, ധ്യാന്‍ ശ്രീനിവാസന് എന്നിവരടങ്ങുന്ന പ്രത്യേക സമിതി വേണമെന്നായിരുന്നു നടിയുടെ ആവശ്യം. എന്നാല്‍ ഓരോരുത്തര് പറയുന്നതു പോലെ പ്രവര്‍ത്തിക്കല്‍ അല്ല ‘അമ്മ’യുടെ രീതിയെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് പ്രതികരിച്ചു.
