Connect with us

Screenima

latest news

എന്നെയും കോകിലയെയും വിഷം വച്ച് കൊന്നു കളയൂ; കരഞ്ഞുകൊണ്ട് ബാല

കുറേ നാളുകള്‍ക്ക് ശേഷം താന്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ബാല. നിയമത്തിന്റെ പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചിലര്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടല്‍ തുടരുകയാണെന്നും ബാല പറയുന്നു.

കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ വിഡിയോയിലൂടെയുള്ള തുറന്നുപറച്ചില്‍. സോഷ്യല്‍ മീഡിയയില്‍ തന്നെ ലക്ഷ്യമിട്ട് അടുത്ത കാലത്തായി പ്രചരിക്കുന്ന ചില വിഡിയോകളും വാര്‍ത്തകളുമാണ് തന്നെ ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കുന്നു.

കേരളത്തിലെ മാധ്യമങ്ങളെപ്പോലും സ്വന്തം സ്വാര്‍ഥ ലാഭത്തിനായി തെറ്റിദ്ധരിപ്പിക്കുന്നതും ചതിക്കുന്നതുമായ ഒരു വ്യക്തി ഇതിന് പിന്നിലുണ്ടെന്നും, ഇനിയും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍ പ്രമുഖ മാധ്യമങ്ങളെ മുഴുവന്‍ വിളിച്ച് ചേര്‍ത്ത് വലിയൊരു പ്രസ് മീറ്റിലൂടെ എല്ലാ സത്യങ്ങളും തെളിവ് സഹിതം പുറത്തുവിടുമെന്നും ബാല മുന്നറിയിപ്പ് നല്‍കി.

ഈ വേട്ടയാടല്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ തങ്ങളെ രണ്ടു പേരെയും വിഷം തന്നു കൊന്നുകളയൂ എന്ന വാക്കുകളോടെയാണ് ബാല വിഡിയോ അവസാനിപ്പിക്കുന്നത്. ”എല്ലാവര്‍ക്കും നമസ്‌കാരം. ഒന്ന് പറയണമെന്ന് തോന്നി, വേറെ മാര്‍ഗ്ഗമില്ല. ഇപ്പോള്‍ അടുത്ത കാലത്തായി കുറച്ച് വിഡിയോസ് കണ്ടു. എന്റെ കാര്യം, വേറെ വഴിയില്ല, പത്ത് കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്.

പത്ത് കൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്; നിയമത്തിന്റെ പേരില്‍, ഇന്‍ ദ് നെയിം ഓഫ് ലോ ഇപ്പോള്‍ പേരെടുത്ത് പറയാന്‍ പറ്റില്ലല്ലോ. അവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് പറയാന്‍ പറ്റില്ല. കാരണം ഞാന്‍, ഞാനാണ്. അതുകൊണ്ട് പറയാന്‍ പാടില്ല, എത്ര സങ്കടം ഉണ്ടായാലും മനസ്സില്‍ വയ്ക്കണം, ചിരിച്ചു കൊണ്ടേയിരിക്കണം. അല്ലേ. മീഡിയയെക്കുറിച്ച് ഒരു കാര്യം പറയണം.

മീഡിയ നല്ല കാര്യങ്ങള്‍ ചെയ്യണം. നല്ല നല്ല കാര്യങ്ങള്‍. ഇന്നും കൂടെ ഞാന്‍ ഒരു ന്യൂസ് കണ്ടു, നല്ല ചില സത്യങ്ങള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നു. ചില അസത്യങ്ങളും പറയും, വ്യൂസിന് വേണ്ടി. പക്ഷേ മീഡിയയെത്തന്നെ ചതിക്കുന്ന ഒരു ആളുണ്ട് കേരളത്തില്‍, അറിയാമോ? ഒന്നും വേണ്ട, ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഒരു ആളുണ്ട്.

ഇതെല്ലാം പുറത്തു വന്നാല്‍ .. പത്ത് കൊല്ലം ഇപ്പോള്‍ എനിക്ക് വിവാഹം കഴിഞ്ഞ്, എന്റെ ഭാര്യയുടെ പിറന്നാള്‍ ആയിട്ട് കേസ് കേസ് കേസ് കേസ് കേസ്… എന്ത് ചെയ്യാന്‍ ?. ഞാന്‍ എവിടെയാണ് ഉള്ളത്, ഇന്ന് രാവിലെ വൈക്കം ശിവക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും കുടുംബമായിട്ട്, എന്റെ ഭാര്യ, എന്റെ അമ്മായിയമ്മ, അവളുടെ അനിയത്തി, എന്റെ ചിറ്റപ്പന്‍ എല്ലാവരും വന്നിട്ടുണ്ടായിരുന്നു.

Continue Reading
To Top