latest news
മൂന്നാം നിലയില്‍ നിന്ന് പൂളിലേക്ക് ചാടിയാല്‍ ഒരാളുടെ തലമണ്ട പൊട്ടി പോകില്ലേ; ചോദ്യവുമായി ഷൈന്‍
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് ഡാന്‍സാഫ് സംഘമെത്തിയതിന് പിന്നാലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ഷൈന്‍ ടോം ചാക്കോ ചാടി ഓടി രക്ഷപ്പെട്ടു എന്ന വാര്‍ത്ത വലിയ തോതില്‍ തരം?ഗമായി മാറിയിരുന്നു. ഈ വാര്‍ത്തയുടെ ലോജിക്ക് ഇല്ലായ്മയെക്കുറിച്ച് തന്നോട് ഇതുവരെ ഒരാളു പോലും ചോദിച്ചിട്ടില്ലെന്ന് പറയുകയാണ് ഷൈനിപ്പോള്‍.
മാധ്യമങ്ങള്‍ക്ക് കുറച്ചു കൂടി കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മാധ്യമങ്ങള്‍ക്ക് കുറച്ചു കൂടി കാഴ്ചപ്പാട് വേണം. അവരവരുടേതായ കാഴ്ചപ്പാടുകളും ചിന്താ?ഗതിയും വേണം. ഒരു മീഡിയയില്‍ വരുന്ന വാര്‍ത്ത തന്നെയാണ് എല്ലാ മീഡിയയും പറയുന്നത്. ഒരു മുഖ്യധാര മാധ്യമത്തില്‍ വരുന്ന വാര്‍ത്ത തന്നെയല്ലേ ബാക്കി എല്ലാ മാധ്യമങ്ങളിലും വരുന്നത്.
വാര്‍ത്തയ്ക്ക് പലപ്പോഴും പല കാഴ്ചപ്പാടുകളും ഉണ്ടാകണം. അത് എന്തുകൊണ്ട് നമ്മുടെ നാട്ടിലുണ്ടാകുന്നില്ല. ഇപ്പോള്‍ എന്നെ സംബന്ധിച്ചുള്ള ഒരു വാര്‍ത്ത, ഞാന്‍ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടി എന്ന് വാര്‍ത്ത കൊടുക്കുമ്പോള്‍ എല്ലാവരും അത് തന്നെ കൊടുക്കും. അതെങ്ങനെയാ മൂന്നാം നിലയില്‍ നിന്ന് പൂളിലേക്ക് ചാടിയ ഒരാളുടെ തലമണ്ട പൊട്ടി പോകില്ലേ എന്ന് ഒരാളും ചോദിക്കുന്നില്ല.
എന്തുകൊണ്ട് ആ വാര്‍ത്ത അങ്ങനെ വരുന്നില്ല. മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടിയാല്‍ ഒരാളുടെ തലമണ്ട പൊട്ടിപോകുമോ ?. ഒന്ന് ചിന്തിച്ച് നോക്കിക്കേ. അത്രയും താഴ്ചയുള്ള ഒരു പൂള് കൊച്ചിയിലുണ്ടോ ?. എന്തുകൊണ്ട് അങ്ങനെയൊരു ചോദ്യം മറ്റൊരു മീഡിയയുടെ ഭാ?ഗത്തു നിന്ന് വരുന്നില്ല. എല്ലാവരും ആ വാര്‍ത്തയെ തന്നെയല്ലേ ഫോളോ ചെയ്യുന്നത്.
ഞാനിറങ്ങി പോകുന്ന വിഷ്വല്‍ മാത്രമല്ലേ ഉള്ളൂ, പൂളിലേക്ക് ചാടുന്ന വിഷ്വല്‍ ഇല്ലല്ലോ. പൂളില്‍ നിന്ന് എഴുന്നേറ്റ് വരുന്ന ദൃശ്യമുണ്ടോ?. ഇല്ല. റിസപ്ഷനില്‍ നിന്ന് ഞാന്‍ ക്രോസ് ചെയ്ത് പോകുന്ന ?ദൃശ്യം മാത്രമല്ലേ ഉള്ളൂ. അപ്പോള്‍ എല്ലാവരും അങ്ങ് വിശ്വസിക്കുവാ. ഞാന്‍ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് ചാടി.
എന്നിട്ട് അവിടെ നിന്ന് പോയി എന്ന്. അതിന് ട്വന്റി 20 യില്‍ ലാലേട്ടന് ചാടുന്ന ഒരു ദൃശ്യവും. നാല് മാധ്യമപ്രവര്‍ത്തകരുണ്ടെങ്കില്‍ നാല് പേര്‍ക്കും നാല് കാഴ്ചപ്പാട് വേണ്ടേ. അപ്പോഴല്ലേ ഒരു സമൂഹം നന്നാവുക. പ്രാക്ടിക്കലി മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കില്ല. ചിന്തിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നിങ്ങളാരും ഈ സംഭവം കണ്ടിട്ടില്ല. ആര്‍ക്കും ഇതിന്റെ കറക്ടായിട്ടുള്ള ദൃശ്യങ്ങളുമില്ല. അപ്പോള്‍ ഒരാള്‍ കൊടുക്കുന്ന വാര്‍ത്ത തന്നെ എല്ലാവരും കൊടുക്കും. ഭൂമി ഉരുണ്ടതാണെന്ന് ഒരാള്‍ പറയുമ്പോള്‍ 10 പേരും പറയുകയാണ് ഭൂമി ഉരുണ്ടതാണെന്ന്. പണ്ട് അരമണിക്കൂര്‍ വാര്‍ത്തയാണ് ഉണ്ടായിരുന്നത്.
ഇപ്പോള്‍ അര ഡസനോളം ചാനലുകളുണ്ട്. 24 മണിക്കൂര്‍ അര ഡസനോളം ചാനലുകള്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ അവര്‍ വാര്‍ത്തയുണ്ടാക്കണം. അത് വര്‍ക്ക് ചെയ്യുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ്. കുറേക്കഴിയുമ്പോള്‍ അവര്‍ക്ക് മടുപ്പ് വരും. മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടിയിട്ട് എഴുന്നേറ്റ് പോയി എന്ന് പറഞ്ഞ്, എനിക്ക് അമാനുഷികമായ ശക്തിയുണ്ടെന്ന് ആളുകളെ അറിയിക്കാന്‍ എനിക്ക് നല്ലതാണ്.
പക്ഷേ, ലോജിക്ക് വച്ച് അങ്ങനെ ഒരാള്‍ ചാടിയാല്‍ അയാളുടെ തലമണ്ട അടിച്ച് പോകും അയാള്‍. അതാരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. ഇവിടെ മിക്ക ഹോട്ടലുകളിലെയും പൂളുകള്‍ക്ക് 4.5 അടി താഴ്ചയേ ഉള്ളൂ. ഇവിടെയുള്ള പലയാളുകളും ലോജിക്ക് ഇല്ലാതെയാണ് ഇരിക്കുന്നത്. എന്നെ അതിശയിപ്പിക്കുന്നത് അതാണ് എന്നും ഷൈന്‍ പറഞ്ഞു.
