latest news
ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി
സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്ക്കുന്ന ബി?ഗ് ബോസ് താരവും ഇന്‍ഫ്ലൂവന്‍സറുമാണ് രേണു സുധി. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ രേണു സുധിയെപ്പോലെ ഇത്രത്തോളം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ള മറ്റൊരു സെലിബ്രിറ്റിയുമില്ല. ഭര്‍ത്താവും നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയവും മോഡലിങ്ങുമെല്ലാം രേണു പ്രൊഫഷനായി സ്വീകരിച്ചത്.
ഉദ്ഘാടനങ്ങള്‍, പ്രമോഷനുകള്‍, ഇന്‍സ്റ്റ?ഗ്രാം സബ്സ്ക്രിപ്ഷന് എന്നിവ വഴി മാസം നല്ലൊരു തുക രേണു ഇപ്പോള്‍ സമ്പാദിക്കുന്നുണ്ട്. അതേസമയം പണം സമ്പാദിക്കാന്‍ രേണു തെരഞ്ഞെടുത്ത വഴികളോട് ഭൂരിഭാ?ഗം പ്രേക്ഷകര്‍ക്കും എതിര്‍പ്പാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രേണുവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ വൈറലാകുന്നുണ്ട്.
താരത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും അതിനുള്ള പരിശോധനയ്ക്കായി പരുമലയിലെ ഒരു ആശുപത്രിയില്‍ വന്ന് ചില പരിശോധനകള്‍ നടത്തിയെന്നുമാണ് പ്രചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ചില വോയ്സ് ക്ലിപ്പുകളും പുറത്ത് വന്നിട്ടുണ്ട്. റിയാക്ഷന് വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവിയുടെ യുട്യൂബ് ചാനലിലൂടെയാണ് വോയ്സ് ക്ലിപ്പുകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്തെല്ലാമാണ് സത്യമെന്നത് വ്യക്തമല്ല. അതേസമയം രോ?ഗാവസ്ഥയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ രേണു പുതിയ പോസ്റ്റുമായി എത്തി. ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് താന്‍ ഒരു ഫൈറ്ററാണെന്നും അത് സമയമാകുമ്പോള്‍ എന്നെ മനസിലാക്കാത്തവര്‍ മനസിലാക്കുമെന്നുമാണ് രേണു ക്യാപ്ഷനായി കുറിച്ചത്. പിന്നാലെ ആ ക്യാപ്ഷന്‍ നീക്കം ചെയ്ത് ഒരു കറുത്ത നിറത്തിലുള്ള ഹാര്‍ട്ടിന്റെ ഇമോജി ക്യാപ്ഷനാക്കി.
രോ?ഗാവസ്ഥയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ രേണു ക്യാപ്ഷന്‍ കൂടി മാറ്റിയത് ചര്‍ച്ചയായി. രേണു പറയാന്‍ ഉദ്ദേശിച്ചത് അസുഖത്തെ കുറിച്ചാണോയെന്നാണ് ചിലരുടെ സംശയം. അടുത്തിടെയായി തന്നെ കുറിച്ച് ഏത് തരത്തിലുള്ള പ്രചാരണങ്ങള്‍ വന്നാലും ഉടനടി പ്രതികരിക്കുന്ന രീതി രേണു കുറച്ചു. ദുബായ് യാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടശേഷമാണ് അത്. പതിവുപോലെ പുതിയ പോസ്റ്റിനും പരിഹസിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളാണ് രേണുവിന് ലഭിച്ചതും. ചിലര്‍ മാത്രമാണ് രേണുവിനെ പിന്തുണച്ചും സ്നേഹം അറിയിച്ചും പ്രതികരിച്ചത്. ഞങ്ങള്‍ക്ക് പണ്ടേ രേണുവിനെ മനസിലായതാണ്. മനസിലാകാത്ത കുറച്ചുപേര്‍ ഉണ്ടായിരുന്നു അവര്‍ക്കെല്ലാം ഇപ്പോള്‍ ശെരിക്കും മനസിലായി. ഇനി വല്ലാണ്ട് വെളുപ്പിക്കണ്ടതില്ല, ചേച്ചിയെ പൊക്കി പറയാന്‍ ആരും വേണ്ട ചേച്ചി തന്നെ മതി എന്നാണ് വിമര്‍ശിച്ചവര്‍ കുറിച്ചത്.
