Connect with us

Screenima

latest news

അനിയത്തി ഒളിച്ചോടിയതിന് ഏറ്റവുമധികം ചീത്തവിളികള്‍ കേട്ടത് ഞാന്‍

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാര്‍വതിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പാര്‍വതി ഒളിച്ചോടി വിവാഹം ചെയ്തത് സീരിയല്‍ രംഗത്ത് വലിയ വാര്‍ത്തയായിരുന്നു. സീരിയല്‍ ക്യാമറാമാനായിരുന്ന അരുണിനെയാണ് പാര്‍വതി വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് മൃദുല ഇപ്പോള്‍.

അനിയത്തിയുടെ വിവാഹത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളികള്‍ കേട്ടത് ഞാനാണ്. അന്ന് വന്ന കമന്റുകള്‍ എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സീരിയല്‍ രംഗത്ത് വന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം നടന്നത്. എന്റെ കല്യാണത്തിന് മുമ്പായിരുന്നു അത്. അവള്‍ക്ക് അധികം ഇത്തരം കമന്റുകളൊന്നും ഫെയ്‌സ് ചെയ്യേണ്ടി വന്നിട്ടില്ല. ചില സംവിധായകരും ആര്‍ട്ടിസ്റ്റുകളും ക്യാമറമാന്‍ന്മാരും എല്ലാം ഞാന്‍ എന്തോ തെറ്റ് ചെയ്തതുപോലെയാണ് എന്നോട് പെരുമാറിയത്. ആ സമയത്ത് ഞാന്‍ ഒരുപാട് വിഷമിച്ച് കരഞ്ഞു. ഞാന്‍ അല്ലല്ലോ ചെയ്തത് ഇവര്‍ എന്തിനെ എന്നെ കളിയാക്കി സംസാരിക്കുന്നതെന്ന് ഞാന്‍ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്.

ആ സംഭവം കഴിഞ്ഞശേഷം ഒരാള്‍ എന്നോട് വന്ന് പറഞ്ഞു, കല്യാണമൊക്കെ കഴിഞ്ഞല്ലോ എപ്പോഴാണ് ചിലവ് ചെയ്യുന്നതെന്ന്. ആരുടെ കല്യാണമാണ് കഴിഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങളുടെ കുടുംബത്തിലെ കല്യാണമല്ലേ നടന്നതെന്ന് അയാള്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ അനിയത്തിയുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എല്ലാവര്‍ക്കും നടന്ന സംഭവവും പ്രശ്‌നങ്ങളു അറിയാം. എന്നിട്ടാണ് എന്നോട് അങ്ങനൊരു ചോദ്യം ചോദിച്ചത്. പാര്‍വതി ആ ബന്ധം അവസാനിപ്പിച്ച് തിരിച്ച് ഞങ്ങളുടെ വീട്ടിലേക്ക് വന്ന സമയത്ത് അവള്‍ക്ക് പിന്തുണ നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. അപ്പോള്‍ അവള്‍ക്കൊപ്പം ഞങ്ങള്‍ നിന്നു”, മൃദുല അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading
To Top