latest news
ഉര്‍വശിയെ ആദ്യമായി കണ്ട അനുഭവം പറഞ്ഞ് ജയറാം
ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഉര്‍വശിയും ജയറാമും. ഇരുവരും കുടുംബപരമായും നല്ല അടുപ്പമുള്ളവരാണ്. ഇപ്പോഴിതാ ഉര്‍വശിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് ജയറാം പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കട്ടിലിന്റെ അടിയില്‍ നിന്നിറങ്ങി വരുന്ന ഉര്‍വശിയെ ആണ് താനാദ്യം കാണുന്നതെന്ന് ജയറാം പറഞ്ഞു. ?
ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം. ‘1988 സെപ്റ്റംബറില്‍ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഉര്‍വശിയെ ഞാന്‍ ആദ്യം കാണുന്നത്. ഒരു ചെറിയ വീട്ടിലായിരുന്നു അതിന്റെ ഷൂട്ടിങ് നടന്നത്. അന്ന് കാരവനൊന്നും ഇല്ല.
ഉച്ചയ്ക്ക് കുറച്ചു നേരം വിശ്രമിക്കണമെങ്കില്‍ ആ ഷൂട്ടിങ് നടക്കുന്ന വീടിന്റെ ഏതെങ്കിലുമൊക്കെ ഭാ?ഗത്ത് എല്ലാവരും കൂടി പോയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ ഒക്കെ പോയിരിക്കും. അങ്ങനെയാണ്. അപ്പോള്‍ അന്ന് കട്ടിലില്‍ കിടക്കാന്‍ ഇടയില്ലാത്തതു കൊണ്ട് ഉര്‍വശി കട്ടിലിന്റെ അടിയില്‍ പോയി കിടന്ന് ഉറങ്ങി.
ഞാന്‍ വന്നപ്പോള്‍ എല്ലാവരോടും ചോദിച്ചു ‘ഉര്‍വശി എവിടെ’, ‘ഉര്‍വശി എവിടെ’ എന്ന്. അപ്പോള്‍ കട്ടിലിന്റെ അടിയില്‍ നിന്ന് ‘ഹലോ നമസ്കാരം, ഞാനാണ് ഉര്‍വശി. ജയറാം അല്ലേ’ എന്ന്.- അതാണ് ഉര്‍വശിയും ഞാനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച’.- ജയറാം പറഞ്ഞു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പരിമള ആന്‍ഡ് കോ ആണ് ഉര്‍വശിയും ജയറാമും ഒന്നിച്ചഭിനയിച്ച് തിയറ്ററിലെത്തുനുള്ള ചിത്രം.
