Connect with us

Screenima

latest news

എല്ലാത്തിനും ഒരു പരിധിയുണ്ട്

സോഷ്യല്‍മീഡിയ വിടാതെ ആക്രമിക്കുന്നവരിലൊരാളാണ് രേണു സുധി. നല്ല കാര്യം പറഞ്ഞാലും, ചെയ്താലും പോലും വിമര്‍ശനം നേരിടേണ്ട അവസ്ഥയാണ്. ജീവിക്കാന്‍ വേണ്ടിയാണ് അഭിനയ മേഖലയിലേക്ക് ഇറങ്ങിയത്. എല്ലാം തികഞ്ഞ അഭിനേത്രി എന്ന അഹങ്കാരമൊന്നും കാണിക്കാറില്ല. അഭിനയമൊക്കെ പഠിച്ച് വരുന്നേയുള്ളൂ. സംവിധായകന്‍ ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്യും എന്നേയുള്ളൂ. ചുംബനരംഗങ്ങളൊക്കെ ചെയ്യുന്നത് കഥാപാത്രത്തിന് വേണ്ടിയാണ്. ക്യാമറയുടെ മുന്നിലാണ് അത് ചെയ്യുന്നത്. അത്രയും ആളുകളുടെ മുന്നില്‍. സെലിബ്രിറ്റികളൊക്കെ ചെയ്യുന്ന കാര്യമേ ഞാനും ചെയ്യുന്നുള്ളൂ. എന്നാലും ഞാന്‍ എന്ത് ചെയ്താലും വിമര്‍ശനങ്ങളാണ്. എന്താണ് എല്ലാവരും ഇങ്ങനെയൊക്കെ പറയുന്നതെന്നറിയില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു. നെഗറ്റീവ് കമന്റുകളും വീഡിയോയുമൊന്നും നോക്കാറില്ല പൊതുവെ. പ്രിയപ്പെട്ടവര്‍ ആരെങ്കിലും പറയുമ്പോഴാണ് അറിയുക. തോന്നിയാല്‍ പ്രതികരിക്കും. അല്ലെങ്കില്‍ അവഗണിക്കും. യൂട്യൂബ് ചാനലിലും, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുമായുള്ള പ്രതികരണങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. രേണു സുധി എന്നായിരുന്നു നേരത്തെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേര്. സബ്സ്‌ക്രിപ്ഷന്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് അതില്‍ മാറ്റം വരുത്തിയത്. പേര് മാറ്റിയതോടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോ എന്നായിരുന്നു ചോദ്യങ്ങള്‍. വിവാഹം വേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. പറ്റിയൊരാള്‍ വന്നാല്‍ അത് നടന്നേക്കും. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് എന്തായാലും പോവില്ല. പുതിയ വീട്ടിലേക്കേ പോവുകയുള്ളൂ. പേരിലെ സുധി മാറ്റുമെന്നും രേണു തുറന്ന് പറഞ്ഞിരുന്നു.

തന്നെക്കുറിച്ച് പ്രചരിക്കുന്നതിലെ മോശം വീഡിയോയെക്കുറിച്ച് പറഞ്ഞും രേണു എത്തിയിരുന്നു. ഞാനൊരു വീഡിയോ കണ്ടിരുന്നു. എന്റെ പടമാണ് വരച്ചിട്ടുള്ളത്. പുറകിലൊരു എലിപ്പെട്ടിയൊക്കെയുണ്ട്. അവളങ്ങനെയാണ്, അവള്‍ക്ക് അങ്ങനെ വേണം, എന്നൊക്കെയാണ് കമന്റുകള്‍. എന്നെപ്പറ്റി എന്തറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഈ നെഗറ്റീവ് പറയുന്ന ഒരാള്‍ക്കും എന്നെ അറിയില്ല. എന്ത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്.

ഞാന്‍ ഏത് അവസ്ഥയിലാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്തവരാണ്. വെറുതെ കളിയാക്കാന്‍ എല്ലാവര്‍ക്കും ഭയങ്കര മിടുക്കാണ്. എന്നെ കാണുന്നവരാരും ഞാന്‍ എലിയാണെന്നോ, പല്ലിയാണെന്നോ പറയാറില്ല.. കല എന്ന് പറയുന്നത് മറ്റുള്ളവരെ കുത്തിനോവിക്കാനുള്ളതല്ല. ഒരു നല്ല കലാകാരനാണെങ്കില്‍ അയാള്‍ ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്. മനുഷ്യരെ കുത്തിനോവിച്ച് കൊണ്ടല്ല കല ചെയ്യേണ്ടത്. നമ്മളൊക്കെ പല കലാകാരന്‍മാരെയും കണ്ടിട്ടുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല. എല്ലാവരും ഹാപ്പിയായി ഇരിക്കട്ടെ എന്നുമായിരുന്നു രേണുവിന്റെ പ്രതികരണം.

Continue Reading
To Top