latest news
അത് വലിയൊരു വേദനയാണ്; സെയിഫ് അലിഖാന് പറയുന്നു
ഇംതിയാസ് അലിയുടെ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രമായ ‘ലവ് ആജ് കല്’ ലൂടെ 2009 ലാണ് സെയ്ഫ് അലി ഖാന് ‘ഇലുമിനാറ്റി ഫിലിംസ്’ എന്ന തന്റെ ബാനറില്‍ സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് ശ്രീറാം രാഘവന്റെ സ്പൈ ത്രില്ലര്‍ ‘ഏജന്റ് വിനോദ്’, ഹോമി അദജാനിയയുടെ റൊമാന്റിക് കോമഡി ‘കോക്ടെയില്‍’ (2012), രാജ് & ഡി കെയുടെ സോംബി കോമഡി ചിത്രം ‘ഗോ ഗോവ ഗോണ്’ (2013), ‘ഹാപ്പി എന്‍ഡിംഗ്’ (2014) എന്നിവയും നിര്‍മ്മിച്ചു. എന്നാല്‍ വൈകാതെ തന്നെ സെയ്ഫ് തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, പിന്നീട് വാഷു ഭഗ്നാനിയുടെ പൂജ എന്റര്ടൈന്മെന്റുമായി ചേര്‍ന്ന് നിതിന്‍ കക്കറിന്റെ ‘ജവാനി ജാനേമന്’ (2020) എന്ന ഒരു ചിത്രം മാത്രം സഹനിര്‍മ്മാണം നടത്തുകയും ചെയ്തു.
സിനിമ നിര്‍മ്മാണം എന്നത് ചിലപ്പോഴൊക്കെ അങ്ങേയറ്റം നന്ദികെട്ട ഒരു ജോലിയായി എനിക്ക് തോന്നാറുണ്ട്,’ സെയ്ഫ് സ്ക്രീനിനോട് പറഞ്ഞു. ‘പക്ഷേ അത് വളരെ സര്‍ഗ്ഗാത്മകമാണ്. ഒരു ആശയം മനസ്സില്‍ വരുകയും, അതിന്റെ ശബ്ദവും രൂപഭംഗിയും പോലുള്ള ക്രിയേറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഞാന്‍ നിര്‍മ്മാണം ആസ്വദിച്ചിരുന്നു, എങ്കിലും അത് വലിയൊരു തലവേദനയായി മാറാനും സാധ്യതയുണ്ട്,’ സെയ്ഫ് കൂട്ടിച്ചേര്‍ത്തു. ഇലുമിനാറ്റി ഫിലിംസിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ തന്റെ വിതരണ പങ്കാളിയായ ഇറോസ് ഇന്റര്‍നാഷണലും, സഹനിര്‍മ്മാതാവായ ദിനേഷ് വിജന്റെ മാഡോക് ഫിലിംസും ഉണ്ടായിരുന്നുവെന്നും സെയ്ഫ് പറഞ്ഞു.
കാലം മാറുമ്പോള്‍ ആളുകളും മാറും. അത് നമ്മള് എല്ലായിടത്തും കാണുന്നതാണ്. ദിനേഷ് ഇപ്പോള്‍ വളരെ മികച്ച ഒരു നിര്‍മ്മാതാവായി വളര്‍ന്നു, അതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞങ്ങള്‍ക്ക് ഒരു നല്ല കാലമുണ്ടായിരുന്നു, അതിലൂടെ എനിക്ക് വലിയ നേട്ടവുമുണ്ടായി. അന്നത്തെ ഇറോസ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങളും അതിന് ഒരുപാട് സഹായിച്ചു. അതൊരു മികച്ച അവസരമായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ അത് എത്രകാലം നിലനില്ക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ, അത്രയേ നിലനില്‍ക്കൂ,’ സെയ്ഫ് പറഞ്ഞു.
