latest news
താനും സബ്സ്ക്രിപ്ഷന് ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്
ഇന്‍സ്റ്റ?ഗ്രാം സബ്സ്ക്രിപ്ഷന് താനും തുടങ്ങിയെന്ന് നടി മഞ്ജു പത്രോസ്. അളിയന്‍സ് എന്ന പരമ്പരയുടെ ലൊക്കേഷനില്‍ വച്ച് പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. സബ്സ്ക്രിപ്ഷന് പ്ലാറ്റ്ഫോമുകള് വഴി ചിലര്‍ നടത്തുന്ന മോശം പ്രവണതകള്‍ കാരണം ഈ ഫീച്ചറിനെക്കുറിച്ച് തുറന്നുപറയാന്‍ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്നും മഞ്ജു വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് എന്ന ഫീച്ചറിനെക്കുറിച്ച് പൊതുവേയുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും ദുരുപയോഗങ്ങളെക്കുറിച്ചും മഞ്ജു തുറന്നടിച്ചു. തന്റെ സബ്സ്ക്രിപ്ഷന് പേജില്‍ ആരാധകര്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് മഞ്ജു വ്യക്തമാക്കുന്നുണ്ട്. തെറ്റായ പ്രതീക്ഷകളോടെ ആരും പണം നല്കി സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്ന് താരം മുന്‍കൂട്ടി ഓര്‍മിപ്പിച്ചു.
നിലവില്‍ രണ്ടു പേര് ഇതിനോടകം തന്നെ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു എന്നും അഞ്ചു പേരായാല്‍ പോലും താന്‍ കൃത്യമായി കോണ്ടന്റ് നല്‍കുമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ടെലിവിഷന്‍ പരിപാടിയുടെ ലൊക്കേഷനിലാണ്. ഇപ്പോള്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ പറയാന്‍ വന്ന കാര്യം പറഞ്ഞേക്കാം.
സത്യത്തില്‍ ഇത് പറയാന്‍ എനിക്ക് ചമ്മലാണ്. ഞാന്‍ പറയാന്‍ പോകുന്ന കാര്യം ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോള്‍ പുറത്തു പറയാന്‍ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. എന്നാലും ഞാന്‍ പറയുകയാണ്. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷന്റെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നെ ഞാനും ഒരു സബ്സ്ക്രിപ്ഷന് തുടങ്ങാം എന്ന് വിചാരിച്ചു.
ഈ സബ്സ്ക്രിപ്ഷന് എന്ന സംഭവം തുടങ്ങുമ്പോള്‍ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചു പേര് ചെയ്യുന്ന തോന്ന്യാസങ്ങള് കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. ഞാന്‍ സബ്സ്ക്രിപ്ഷന് തുടങ്ങുകയാണ്.
നിങ്ങളില്‍ കഴിയുന്നവര്‍ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങള്‍ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും അതില്‍ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവര് സബ്സ്ക്രൈബ് ചെയ്യണ്ട. അല്ലാത്തവര്‍ എടുക്കണം. ഞാന്‍ ഇടാന്‍ പോകുന്നത് എന്റെ ജീവിത യാത്രകള്‍.
