Connect with us

Screenima

latest news

വിജയ്യുടെ കൂടെ പോകുമോ?’; ചോദ്യത്തിന് മറുപടിയുമായി മാളവിക

അശ്ലീല ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി മാളവിക മോഹനന്‍. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാളവിക. ഇതിനിടെ താരത്തോട് വിജയ് യെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുകയായിരുന്നു. വിജയ് യുമായി വളരെ അടുത്ത ബന്ധമുണ്ട് മാളവികയ്ക്ക്. ഇരുവരും നേരത്തെ മാസ്റ്ററില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

‘വിജയ് സാര്‍ പോകുന്നിടത്തെല്ലാം തൃഷയും പോകുന്നുണ്ട്. അതുപോലെ പോകാന്‍ നിങ്ങള്‍ക്കും ഐഡിയയുണ്ടോ?’ എന്നായിരുന്നു ചോദ്യം. വഷളന്‍ ചോദ്യം കേട്ടതും മാളവിക താക്കീത് നല്‍കി. ‘ഇതെന്ത് ചോദ്യമാണ്’ എന്ന് പുച്ഛത്തോടെ മാളവിക പ്രതികരിച്ചു. ഇതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നവരും ചോദ്യം ചോദിച്ചയാള്‍ക്കെതിരെ തിരിഞ്ഞു.

ഈ ചോദ്യവും ഇവിടെ നടക്കുന്ന പരിപാടിയും തമ്മിലെന്ത് ബന്ധമാണുള്ളതെന്ന് അവര്‍ അയാളോട് ചോദിച്ചു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതെ വിജയ് സാറോടൊപ്പം ട്രാവല്‍ ചെയ്യാന്‍ പ്ലാനുണ്ടോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇത്തവണ ചോദ്യത്തേയും ചോദിച്ചയാളേയും അവഗണിക്കുകയായിരുന്നു മാളവിക. പിന്നീട് താരം ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.

മാളവികയുടെ പ്രതികരണം ഇങ്ങനെയാണ്:

‘ഞാന്‍ ഇന്നലെ ഒരു പരിപാടിക്ക് പോയിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ മാധ്യമപ്രവര്‍ത്തകരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. പക്ഷേ, അവരില്‍ ചിലര്‍ തികച്ചും അനാവശ്യവും സെന്‍സേഷണല്‍ ആയതും വളരെ വെറുപ്പുളവാക്കുന്നതുമായ ചില ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ് ദളപതി വിജയ്. അങ്ങേയറ്റം ബഹുമാനമുള്ളൊരാള്‍. അദ്ദേഹത്തിന്റെ ഈ യാത്ര നോക്കിക്കണ്ടത് അവിശ്വസനീയമായ ഒന്നായിരുന്നു. ഭാവിയില്‍ മാന്യവും പരിഗണനയും നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. അത് ഞാന്‍ അഭിനന്ദിക്കുകയും ചെയ്യും’

Continue Reading
To Top