latest news
രവി മോഹന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യയുടെ അമ്മ
നടന് രവി മോഹന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യ ആര്‍തിയുടെ അമ്മ സുജാത വിജയകുമാര്‍. രവി മോഹന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സുജാത തള്ളിക്കളഞ്ഞു. കോടതിയിലിരിക്കുന്ന വിഷയം ആയതിനാലാണ് ഇതുവരേയും പ്രതികരിക്കാതിരുന്നതെന്നും സുജാത പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജാത.

പതിനാറ് വയസുള്ള എന്റെ പേരക്കുട്ടിയ്ക്ക് ഇന്ന് പത്താം ക്ലാസ് പരീക്ഷയാണ്. അവന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കു. പരീക്ഷയെഴുതി പുറത്ത് വരുമ്പോള്‍ കാണുന്നത് ഇതാണ്. മനസ് എത്രത്തോളം ഉലഞ്ഞു പോകുമെന്ന് ഊഹിക്കാമല്ലോ. ആ കുട്ടികള്‍ കാണാന്‍ പാടില്ലാത്തത് കണ്ടു, കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടു. ആ കുട്ടികള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. വേണ്ടപ്പെട്ടവര്‍ മറുപടി നല്‍കും” എന്നും സുജാത പറഞ്ഞു.
കുട്ടികളെ കാണാന്‍ വിടുന്നില്ലെന്നത് നുണയാണെന്നും അവര്‍ പറഞ്ഞു. ബ്ലാക്ക്മെയില്‍ ചെയ്താണ് തന്നെ കല്യാണം കഴിച്ചതെന്ന രവി മോഹന്റെ ആരോപണവും ഭാര്യാമാതാവ് തള്ളിക്കളഞ്ഞു. 2008 ല്‍ വന്ന ഇന്റര്‍വ്യുവില്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതും ആരാണ് കല്യാണം നടത്താന്‍ കൈ മുറിച്ചതെന്നും പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ അക്കൗണ്ടിലെ പണം പോലും ചെലവാക്കാന്‍ അനുവദിക്കുന്നില്ലെന്ന രവിയുടെ ആരോപണവും അവര്‍ തള്ളി. കല്യാണം കഴിച്ച ശേഷം എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നുണ്ടോ? കുടുംബമായിരിക്കുമ്പോള്‍ എല്ലാം ഒന്ന് തന്നെയല്ലേ? എന്നാണ് സുജാത ചോദിച്ചത്.