Connect with us

Screenima

latest news

ജ്യോതിഷ ആപ്പിനെ പ്രൊമോട്ട് ചെയ്തു; അപര്‍ണയ്ക്കും മംമ്തയ്ക്കും വിമര്‍ശനം

സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ ചെറിയ പ്രവര്‍ത്തികള്‍ പോലും ഓഡിറ്റ് ചെയ്യപ്പെടും. നിലപാടുകളും നിലപാടുകളിലെ വൈരുദ്ധ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അളക്കപ്പെടും. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. അറിയാതെ പറയുന്ന അബദ്ധങ്ങള്‍ മുതല്‍ സ്വന്തം ലാഭത്തിനായി ചെയ്യുന്ന പരസ്യങ്ങള്‍ വരെ ഇഴക കീറി പരിശോധിക്കപ്പെടും.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് നടിമാരായ അപര്‍ണ ബാലമുരളിയും മംമ്ത മോഹന്‍ദാസും. ഇരുവരും ചെയ്ത പരസ്യങ്ങളാണ് വിവാദമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജ്യോതിഷം പ്രൊമോട്ട് ചെയ്യുന്ന ആസ്ട്രോ ടോക്ക് എന്ന ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഇരുവരും വിമര്‍ശിക്കപ്പെടുന്നത്.

നേരത്തെ നടി അമല പോളും ഇതേ ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ച് വെട്ടിലായിരുന്നു. അപര്‍ണ ബാലമുരളി സണ്‍ഡെ ഹോളിഡെയില്‍ ചെയ്തൊരു രംഗം വച്ചാണ് സോഷ്യല്‍ മീഡിയ നടിയെ ട്രോളുന്നത്. സിനിമയിലെ രംഗത്തില്‍ മണി ചന്ദനമാലയുടെ ആഡ് ചെയ്യാന്‍ വന്ന അപര്‍ണ സ്‌ക്രിപ്ട് വായിച്ച് അസ്വസ്ഥ ആകുന്നതാണുള്ളത്. തുടര്‍ന്ന് അപര്‍ണ നേരെ സംവിധായകന്റെ അടുത്ത് പോകുന്നു, തനിക്ക് ഇത് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ട്, ഇങ്ങനെ ഉള്ള ഫേക്ക് ടെസ്റ്റിമോണിസ് ചെയ്യാന്‍ എനിക്ക് കഴിയില്ലെന്ന് പറയുന്നതാണ് രംഗം.

സിനിമയില്‍ ഇത് ഫേക്കാണെന്നും നുണയാണെന്നും ചിന്തിക്കാനുള്ള ബോധം അപര്‍ണയുടെ കഥാപാത്രത്തിനുണ്ട്. പക്ഷെ റിയാലിറ്റിയില്‍ ആ ബോധമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത് ചൂണ്ടിക്കാണിക്കുന്ന ഗോകുല്‍ ഗോപാലകൃഷ്ണന്റെ പോസ്റ്റും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Continue Reading
To Top