latest news
ഈ കൊച്ചി മൊത്തം കാടാണല്ലോ! പോസ്റ്റുമായി രശ്മിക
നടി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പുതിയ ചിത്രമായ ‘മൈസ’യുടെ ഷൂട്ടിങ്ങിന്റെ ഭാ?ഗമായാണ് രശ്മിക കേരളത്തിലെത്തിയത്. നടി കൊച്ചിയെക്കുറിച്ച് പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണിപ്പോള്‍ വൈറലായിരിക്കുന്നത്.
കൊച്ചി എന്ന് തെറ്റിദ്ധരിച്ച് അതിരപ്പിള്ളിയെ പറ്റിയായിരുന്നു രശ്മിക കുറിച്ചത്. ‘കൊച്ചിയില്‍ എന്ത് മാത്രം കാടുകളാണ്. പ്രാണികളും-വെള്ളച്ചാട്ടങ്ങളും- ട്രക്കിങ്ങും- വര്‍ക്ക് ഔട്ടും- മഴയും- ഓട്ടവും- ആക്ഷന്‍ പഠിക്കല്‍, ആക്ഷന്‍ ചെയ്യല്‍- കണങ്കാലുകളിലും കാല്‍മുട്ടുകളിലും കെട്ടിവയ്ക്കല്‍- ഉയരങ്ങളെക്കുറിച്ചുള്ള എന്റെ പേടിയെ നേരിടല്‍- എല്ലാം നന്നായി പോകുമെന്ന് പ്രതീക്ഷിക്കല്
എല്ലാ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമായി ഈ പരിസരിത്തു കൂടി നടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ പറയുന്നു- വലിയ ശബ്ദത്തില്‍ അലാറം വച്ച് എഴുന്നേല്ക്കുന്നു, പിന്നെയും കിടന്നുറങ്ങാതിരിക്കാന്‍. പിന്നെ കുറച്ച് പഴംപൊരി കഴിക്കാന്‍, അല്ല കുറച്ചേറെ കഴിക്കാന്‍. കുറച്ചു കൂടുതലാണ്. അത്രയേ ഉള്ളൂ.’- എന്നാണ് കുരങ്ങന്റെ ഇമോജിക്കൊപ്പം രശ്മിക കുറിച്ചത്.
എന്നാല്‍ കാടും വെള്ളച്ചാട്ടവും മഴയുമൊക്കെ വച്ച് രശ്മിക കൊച്ചിയെന്ന് കുറിച്ചത് യഥാര്‍ഥത്തില്‍ അതിരപ്പിള്ളിയെ കുറിച്ചായിരുന്നു. മലയാളികള്‍ കമന്റില്‍ വന്ന് രശ്മികയോട് ഇത് അതിരപ്പിള്ളിയാണെന്ന് തിരുത്തുന്നുമുണ്ട്. ഒരു കമന്റിന് രശ്മിക മറുപടിയും നല്കി. അതെ, ചിത്രങ്ങള്‍ അതിരപ്പിള്ളിയില്‍ നിന്നുള്ളതാണ്. ഞങ്ങള്‍ കൊച്ചിയിലും തൃശൂരിലുമാണ് ചിത്രീകരിച്ചത്.- എന്നാണ് താരം മറുപടി കൊടുത്തത്.
