Connect with us

Screenima

latest news

ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യര്‍

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി പഠനം നടത്തി നടി മഞ്ജു വാര്യര്‍. ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്. ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജുവിന് കുതിര സവാരിയില്‍ പരിശീലനം നല്‍കിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ‘ലോറ’ എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകന്‍ ജോര്‍ജ് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.

മണപ്പുറത്ത് തിരക്കാകുന്നതിന് മുന്‍പ് നടി പഠനം കഴിഞ്ഞ് മടങ്ങും. എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്നുമാണ് ആലുവയില്‍ നടി എത്തിയിരുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പരിശീലന ശേഷം ഓള്‍ഡ് ദേശം റോഡിലെ കടകളിലെത്തിയായിരുന്നു ഭക്ഷണം.

ചലച്ചിത്രതാരങ്ങളായ സണ്ണി വെയിന്‍, സിജു വില്‍സണ്‍, നിര്‍മാതാവ് ബിനീഷ് ചന്ദ്രന്‍ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാന്‍ മണപ്പുറത്ത് എത്തിയിരുന്നു. ആലുവ സ്വദേശി കൂടിയായ സിജു വില്‍സണ്‍ മുഖാന്തരമാണ് മഞ്ജു കുതിര സവാരി പഠനത്തിന് ജോര്‍ജിനെ സമീപിച്ചത്. അഭിനയത്തിനും നൃത്തത്തിനുമൊപ്പം ബൈക്ക് റൈഡിങും ഇഷ്ടപ്പെടുന്ന മഞ്ജു കുതിര സവാരിയിലും തിളങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്.

Continue Reading
To Top