Connect with us

Screenima

Firoz and Sajina

latest news

നടിയെ പരസ്യമായി ചുംബിക്കുന്നത് കണ്ടു; സജ്‌ന

മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെ വീണ്ടും ആരോപണവുമായി ബിഗ് ബോസ് താരവും നടിയുമായ സജ്ന നൂര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു റിയാലിറ്റി ഷോയുടെ പാര്‍ട്ടിയ്ക്കിടെ ഫിറോസ് ഖാന്‍ നടിയെ പരസ്യമായി ചുംബിക്കുന്നത് കണ്ടുവെന്നാണ് സജ്ന പറയുന്നത്. ഫിറോസ് ഖാന് പരസ്ത്രീ ബന്ധങ്ങളുണ്ടായിരുന്നുവെന്നും അശ്ലീല ചാറ്റ് കണ്ട് തകര്‍ന്ന താന്‍ ഞരമ്പ് മുറിച്ചുവെന്നും നേരത്തെ സജ്ന പറഞ്ഞിരുന്നു. പിന്നാലെയാണ് താരം പുതിയ വെളിപ്പെടുത്തലുമായെത്തിയത്. ആ വാക്കുകളിലേക്ക്:

വിഡിയോ എടുത്തു കഴിഞ്ഞപ്പോഴാണ് വിട്ടുപോയ ആ സംഭവം ഓര്‍മ വന്നത്. ഒന്നോ രണ്ടോ കാര്യങ്ങള്‍ ആണെങ്കില്‍ നമുക്ക് ഓര്‍ത്തുവെക്കാം. ഇതിപ്പോള്‍ ഒത്തിരി ഉള്ളതുകൊണ്ട് പലതും മറന്നുപോയി. ഏഴെട്ട് വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഇപ്പോള്‍ ഒരു ട്രോള്‍ വിഡിയോ കണ്ടപ്പോള്‍ ഓര്‍മ വന്നു. ചിലപ്പോള്‍ അതൊരു യാദൃശ്ചികതയാകാം. പുള്ളിക്കാരിയെ ഞാനൊരു സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

ബഷീര്‍ ബഷി, മൃദുല, ജിഷിന്‍ ചേട്ടന്‍, പ്രമോദേട്ടന്‍ അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകളുള്ള പരിപാടിക്കിടെയാണ് സംഭവം. ഷൂട്ടെല്ലാം കഴിഞ്ഞ് നൈറ്റ് പാര്‍ട്ടിയുണ്ടായിരുന്നു. എല്ലാവരുമുണ്ടായിരുന്നു. ആ അടിച്ചുപൊളിയുടെ ഇടയ്ക്ക് ഒരു സംഭവമുണ്ടായി. അയാള്‍ ഇത് കള്ളമാണെന്ന് പറയും. കാരണം തെളിവായി കാണിക്കാന്‍ ഈ മുറിവുകളൊക്കയോ ഉള്ളൂ.

ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞിരിക്കുകയാണ്. ഡ്രിങ്സ് കുടിക്കുന്നവര്‍ ഡ്രിങ്ക്സും കുടിക്കുന്നുണ്ട്. ആ സമയത്താണ് സംഭവം. തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോള്‍ ജിഷിന്‍ ചേട്ടനും മറ്റുചിലരും എന്നെ സ്റ്റക്ക് ആയിട്ട് നോക്കുകയാണ്. ഇതെന്താണെന്ന് ഞാന്‍ വിചാരിച്ചു. നോക്കിയപ്പോള്‍ കണ്ണാടിയിലൂടെ ബാത്ത് റൂം കാണാന്‍ പറ്റുന്നുണ്ടായിരുന്നു. അവിടെ ആ പുള്ളിക്കാരിയും ഫിറോസ് ഖാനും സിഗരറ്റ് വലിക്കുന്നു, ഫ്രഞ്ച് കിസ് ചെയ്യുന്നു. ഇതാണ് ഞാന്‍ കാണുന്നത്.

കണ്ടിട്ട് ഞാന്‍ സ്റ്റക്ക് ആയി നിന്നുപോയി. അവരെല്ലാം എന്നെ നോക്കുന്നുണ്ട്. ഒരു നിമിഷം ബ്ലാങ്ക് ആയി പോയെങ്കിലും പെട്ടെന്ന് ഞാന്‍ അവിടെ ചെന്ന് ബഹളമുണ്ടാക്കി. കരച്ചിലും ബഹളവുമായി. അവിടെ നിന്നും ഇറങ്ങി പോന്നു. മൃദുലയുടെ കൂടെ റൂമിലാണ് ആ രാത്രി കിടന്നത്. രാവിലെ ഇതുപോലെ കാല് പിടിച്ച് മാപ്പ് പറയലും മറ്റും നടന്നു. പറ്റിപ്പോയതാണെന്ന് പറഞ്ഞു. എഴെട്ട് വര്‍ഷം മുമ്പാണ് ആ സംഭവം. ജിഷിന്‍ ചേട്ടനും പ്രമോദേട്ടനുമൊക്കെ ഫിറോസിനെ പേടിച്ച് പറയുമോ എന്നറിയില്ല എന്നും സജ്‌ന പറയുന്നു.

Continue Reading
To Top