Connect with us

Screenima

Shiyas Kareem

latest news

ലൈംഗിക പീഡനപരാതി;കുടുംബം ഒപ്പമുണ്ട്’; പ്രതികരിച്ച് ഷിയാസ് കരീം

ലൈം?ഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച് നടന്‍ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു. ഇതൊരു വ്യാജ പരാതിയാണെന്നും തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ 60 വയസ് പ്രായമുള്ളയാളാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷിയാസ്.

തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിതെന്നും വിഷയത്തില്‍ കുടുംബം തനിക്കൊപ്പമുണ്ടെന്നും നടന്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. ”എന്റെ പേരില്‍ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരില്‍ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസ്സുണ്ട്.

അവരെ വിവാഹ വാ?ഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാന്‍ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോള്‍ സ്ത്രീകളുമായി ഇടപെഴകാന്‍ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുന്‍പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്.

പിന്നെ ഇപ്പോള്‍ പരാതിയുമായി വന്ന സ്ത്രീ അവര്‍ക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്. എന്നെ അറിയുന്നവര്‍ക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതു കൊണ്ട് പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. എഫ്‌ഐആര്‍ ഇട്ടോയെന്ന് അറിയില്ല. നിങ്ങള്‍ക്ക് വ്യക്തമാക്കാന്‍ വേണ്ടി പറഞ്ഞതാണ് ഞാന്‍.

എന്റെ ഭാര്യയുടേയും എന്റെ ഉമ്മയുടേയും കയ്യില്‍ നിന്ന് ഇവര്‍ കുറച്ച് സ്വര്‍ണം വാങ്ങിയിട്ടുണ്ട്. പെങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട്. പക്ഷേ ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്‌നങ്ങള്‍ വന്ന ശേഷമാണ് ഞാന്‍ ഇതെല്ലാം അറിഞ്ഞത്. പിന്നെ ഈ സ്ത്രീ എന്റെ ഫാമിലിയില്‍ കയറി കുറച്ച് പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. അതില്‍ പ്രശ്‌നമായപ്പോഴാണ് ഇവര്‍ സ്വര്‍ണം വാങ്ങിക്കൊണ്ടുപോയ കാര്യം ഞാന്‍ അറിയുന്നത് എന്നും താരം പറഞ്ഞു.

Continue Reading
To Top