latest news
അരവിന്ദ് സ്വാമിയ്ക്കൊപ്പം ഗോസിപ് വരണം എന്ന് ഏറെ ആഗ്രഹിച്ചു
ചക്രവര്‍ത്തി, അനിയന്‍ബാവ ചേട്ടന് ബാവ തുടങ്ങിയ മലയാള സിനിമകളിലൂടെയും നിരവധി തമിഴ് തെലുങ്ക് സിനിമകളിലൂടെയും തൊണ്ണൂറുകളില്‍ ശ്രദ്ധ നേടിയ നടിയാണ് കസ്തൂരി . ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമായ നടി കരിയറില്‍ ഇടയ്ക്കൊരു ബ്രേക്കിട്ടിരുന്നു. സിനിമയില്‍ സജീവമായി നില്ക്കുന്ന കാലത്തെ രസകരമായ ഓര്‍മകളെ കുറിച്ചും, പെട്ടന്ന് വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും നടി സംസാരിക്കുന്നു.
അന്നത്തെ ഞങ്ങളുടെ ടീം ആണ് മീന, റോജ, സുകന്യ എന്നിങ്ങനെയുള്ള കുറേ നടിമാര്‍. ഞങ്ങള്‍ക്കെല്ലാം അന്ന് അരവിന്ദ് സ്വാമിയോട് ക്രഷ് ആയിരുന്നു, ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. ദളപതി എന്ന ചിത്രത്തില്‍ ആദ്യത്തെ ഓപ്ഷന് ഞാനായിരുന്നു, പക്ഷേ തീരെ ചെറുതായത് കാരണം ആ അവസരം നഷ്ടപ്പെട്ടു. അന്ന് അരവിന്ദ് സ്വാമിയ്ക്കൊപ്പം ഒരു ഗോസിപ് വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് കസ്തൂരി പറഞ്ഞത്.
അതേസമയം മറ്റൊരു ഗോസിപ് കാരണമാണ് എനിക്ക് പെട്ടന്ന് വീട്ടില്‍ കല്യാണം ആലോചിച്ചത്. അത് എന്താണ് ഗോസിപ് എന്നത് ഇപ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ ഗോസിപ്പിന് പിന്നാലെ നിര്‍ത്തിക്കോളൂ എന്ന് വീട്ടില്‍ നിന്ന് പറഞ്ഞു. പിന്നാലെ കല്യാണം ആലോച്ചിച്ചു. ഇന്ത്യയില്‍ സെറ്റില്‍ഡ് ആയ ആരെയും കിട്ടിയില്ല, യുഎസ്സിലുള്ള ആളെയാണ് കിട്ടിയത്. കല്യാണം കഴിഞ്ഞ് അങ്ങ് സെറ്റില്‍ഡ് ആയി.
