Connect with us

Screenima

latest news

അഭിലാഷ് പിള്ളയെ വിശ്വസിക്കരുത്; നിര്‍മ്മാതാവ്

സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്ത്. ബിസിനസിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികള്‍ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് മുരളി. ‘നദികളില്‍ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒന്‍പത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത വിഡിയോ പിന്നീട് മുരളി തന്നെ നീക്കം ചെയ്യുകയായിരുന്നു.

സുമതി വളവ് സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, നദികളില്‍ സുന്ദരി യമുന സംവിധായകന്‍ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ക്കെതിരെ ?ഗുരുതര ആരോപണങ്ങളാണ് വിഡിയോയില്‍ മുരളി ഉന്നയിക്കുന്നത്. ‘വെള്ളം സിനിമയില്‍ ഉള്ളതു പോലെയൊന്നുമല്ല എന്റെ യഥാര്‍ഥ ജീവിതം.

ഞാനൊരു സാധാരണ മനുഷ്യനാണ്. ഇപ്പോള്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ബിസിനസില്‍ ഒരുപാട് ചതികള്‍ പറ്റി. ടൈല്‍സ് ദുബായിയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും കയറ്റി അയച്ചിട്ട് മലയാളികള്‍ വഴി ഒരുപാട് പൈസ കിട്ടാതെയായി’, മുരളി കുന്നുംപുറത്ത് പറയുന്നു.

”എന്നെ എല്ലാവര്‍ക്കും അറിയാമെന്ന് വിശ്വസിക്കുന്നു. ‘വെള്ളം’ സിനിമ കുറെ ആളുകള്‍ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാര്‍ഥ ലൈഫ്. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. ഇപ്പോള്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നൊരു അവസ്ഥയിലാണ്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ ഈ വിഡിയോയുമായി വരാന്‍ കാരണം.

ഒരുപാട് ചതികള്‍ പറ്റി. ബിസിനസ്സില്‍ ഒരുപാട് ചതികള്‍ പറ്റി. ടൈല്‍സ് ദുബായിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികള്‍ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. അങ്ങനെ ബിസിനസ്സില്‍ കുറെ പൈസ പോയി. ആള്‍ക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാര്‍ക്ക് കുറെ പൈസ കൊടുക്കാനുണ്ട്. ?അതിനിടയ്ക്ക് സിനിമ എടുത്തു. ‘വെള്ളം’… അതില്‍ അവസാനം അതിന്റെ പ്രൊഡ്യൂസര്‍ ആയിപ്പോയതാണ്.

രണ്ടാമത് ‘നദികളില്‍ സുന്ദരി യമുന’. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂര്‍… ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു. അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നീടാണ് അറിയുന്നത് ഇവര്‍ക്ക് സിനിമയൊന്നും അറിയില്ല, ഇവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരൊന്നും അല്ലായിരുന്നു എന്ന്.

ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്. പിന്നെ മൂന്നാമത് ‘സുമതി വളവ്’. എല്ലാവരുടെയും വിചാരം സിനിമ വലിയ വിജയമാണെന്നാണ്. എന്റെ ജീവിതം ഇന്ന് കൈവിട്ടു പോയിരിക്കുകയാണ്. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീര്‍ന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല, എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല.

ഒരുപാട് കടങ്ങള്‍ ഓള്‍റെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാന്‍ പോവുകയാണ്. ഞാന്‍ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല.?കടക്കാര്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു.. അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത് എന്നും അദ്ദേഹം പറയുന്നു.

Continue Reading
To Top