Connect with us

Screenima

latest news

എന്റെ കരുത്താണിവള്‍; ജെനീലിയയെക്കുറിച്ച് റിതേഷ്

തന്റെ പുതിയ ചിത്രമായ ‘രാജാ ശിവാജി’യുടെ ട്രെയിലര്‍ ലോഞ്ചിനിടെ, തന്റെ കരുത്തും സിനിമയുടെ സഹനിര്‍മ്മാതാവും ഭാര്യയുമായ ജെനീലിയ ഡിസൂസയെ കുറിച്ച് സംസാരിക്കവെ നടന്‍ റിതേഷ് ദേശ്മുഖിന് കണ്ണുനീര്‍ അടക്കാനായില്ല. ജെനീലിയയുടെ നിസ്വാര്‍ത്ഥമായ പിന്തുണയ്ക്ക് റിതേഷ് വേദിയില്‍ വെച്ച് നന്ദി പറഞ്ഞു.

മുംബൈയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ റിതേഷും ജെനീലിയയും ഒരുപോലെ വികാരാധീനരായാണ് കാണപ്പെട്ടത്. ചരിത്ര സിനിമയായ ‘രാജാ ശിവാജി’ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനോട് ഇരുവരും നന്ദി പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം വലിയ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ സഹായിച്ച ടീമിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് റിതേഷ് വിങ്ങിപ്പൊട്ടിയത്. അരികില്‍ നിന്നിരുന്ന ജെനീലിയയും കണ്ണ് തുടയ്ക്കുന്നത് കാണാമായിരുന്നു. വേദിയിലുണ്ടായിരുന്ന നടന്‍ സഞ്ജയ് ദത്തും കണ്ണുനീര്‍ തുടയ്ക്കുന്ന കാഴ്ച വീഡിയോയില്‍ കാണാം. സിനിമയുടെ നിര്‍മ്മാണവേളയില്‍ ഉടനീളം തന്റെ കൂടെ നിന്ന ജെനീലിയയെ ‘റോക്ക്’ എന്നാണ് റിതേഷ് വിശേഷിപ്പിച്ചത്.

Continue Reading
To Top