Connect with us

Screenima

latest news

വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. തന്റെ അമ്മായിയമ്മ ശാന്ത മേനോന്റെ വിയോ?ഗത്തെക്കുറിച്ച് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഒരു മകളെപ്പോലെയാണ് അമ്മ തന്നെ സ്‌നേഹിച്ചിരുന്നതെന്നും തന്റെ നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായും നവ്യ കുറിച്ചിരുന്നു.

അവസാനമായി മാതംഗി ഫെസ്റ്റിവലില്‍ തന്റെ നൃത്തകച്ചേരി കാണാന്‍ എത്തിയിരുന്നു. രണ്ട് മണിക്കൂര്‍ നൃത്തം ചെയ്ത കാര്യം അഭിമാനത്തോടെയാണ് അവര്‍ എല്ലാവരോടും പറഞ്ഞിരുന്നതെന്നും നവ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിഷു ആഘോഷിച്ചതിന്റെ പേരില്‍ നടിക്കെതിരെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് ഒരു വിഭാ?ഗം ആളുകള്‍.

അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ. ഇവര്‍ക്ക് ഒക്കെ ആഘോഷിക്കാലേ എന്നാണ് പലരും നവ്യയുടെ വിഷു പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. മകനൊപ്പം കുസൃതിയുമായി നില്‍ക്കുന്ന നവ്യയേയും വിഡിയോയില്‍ കാണാം.

‘എന്നാലും ഇതൊക്കെ കാണുമ്പോ എന്തോ പോലെ’, ‘അന്നത്തെ നവ്യയുടെ വിഷമം ഒക്കെ കണ്ടപ്പോ… ഇതൊന്നും കണ്ടില്ല എന്ന് വെയ്ക്കാന്‍ പറ്റില്ലല്ലോ’, ‘ഇവരുടെ അല്ലേ അമ്മായിയമ്മ കുറച്ചു ദിവസം മുന്‍പ് മരിച്ചത്’, ‘ആ കൊച്ചിന്റെ അച്ചമ്മയല്ലേ കുറച്ചു ദിവസം മുന്‍പ് മരിച്ചത്…എന്നിട്ടാണോ’- എന്നൊക്കെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Continue Reading
To Top