latest news
പെട്ടെന്ന് വിവാഹം കഴിച്ച് കൂടെ ? തമന്ന പറയുന്നു
സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കിക്കാണുന്നത് ഇപ്പോഴും വിവാഹമെന്ന കണ്ണടയിലൂടെയാണെന്ന് നടി തമന്ന. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു അപരിചിതയില്‍ നിന്ന് നേരിടേണ്ടി വന്ന ഉപദേശത്തെക്കുറിച്ചാണ് തമന്ന മനസ്സ് തുറന്നത്. അച്ഛനോടൊപ്പം ഹോട്ടലില്‍ ബിസിനസ്സ് മീറ്റിങ്ങിനായി പോയപ്പോഴാണ് സംഭവം.
താന്‍ അവിടെ എത്തിയത് മറ്റൊരു കാര്യത്തിനാണെന്ന് അറിഞ്ഞിട്ടും ഹോട്ടല്‍ ഉടമയുടെ ഭാര്യ അടുത്ത് വന്ന് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് തമന്ന പറഞ്ഞു. ‘നീ ഇത്ര നല്ലൊരു സിന്ധി പെണ്കുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത് ?.
നിനക്ക് എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടായിരുന്നോ?’ എന്നായിരുന്നു അവരുടെ ചോദ്യം. പെട്ടെന്ന് ഇത്തരമൊരു അഭിപ്രായം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തമന്ന പറഞ്ഞു. ‘ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് തോന്നിയത്, അവരെപ്പോലെ ആയിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്നും തമന്ന പറയുന്നു.
