Connect with us

Screenima

latest news

അനാവശ്യമായ ഒന്നും പ്രതീക്ഷിക്കരുത്; അന്ന രാജന്‍

സോഷ്യല്‍ മീഡിയയില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് നടി അന്ന രാജന്‍. തന്റെ സബ്സ്‌ക്രിപ്ഷന്‍ യാത്ര ആരംഭിച്ചത് 2 വര്‍ഷം മുന്‍പാണെന്നും നിങ്ങളുമായി ബന്ധപ്പെടാന്‍ പറ്റിയ ഒരു അത്ഭുതകരമായ ഇടമായിരുന്നു ഇതെന്നും അന്ന ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു. ‘എന്റെ ലോകത്തേക്ക് കൂടുതല്‍ അടുക്കാം. എന്റെ സബ്‌സ്‌ക്രിപ്ഷനില്‍ ചേരൂ’, എന്ന ക്യാപ്ഷനോടെ ഒരു വിഡിയോയാണ് അന്ന രാജന്‍ പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ടവരെ എന്റെ സബ്സ്‌ക്രിപ്ഷന്‍ യാത്ര ആരംഭിച്ചത് 2 വര്‍ഷം മുന്‍പാണ്, നിങ്ങളുമായി ബന്ധപ്പെടാന്‍ പറ്റിയ ഒരു അത്ഭുതകരമായ ഇടമാണിത്. ഇവിടെ, നിങ്ങള്‍ക്ക് എന്റെ റീലുകളും ഫോട്ടോകളുമൊക്കെ വളരെ നേരത്തെ കാണാന്‍ കഴിയും.

നിങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കുവെക്കാനും എന്നോട് കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താനും ഇതിലൂടെ കഴിയും. സബ്സ്‌ക്രിപ്ഷന്‍ എന്നതുകൊണ്ട് പ്രൊഫഷണല്‍ അല്ലാത്ത ഉള്ളടക്കം എന്നല്ല അര്‍ത്ഥമാക്കുന്നത്. ??ഗുണമേന്മയും സര്‍?ഗാത്മകതയുമുള്ള വളരെ ബഹുമാനപൂര്‍വമുള്ള ഇടപെടലുകള്‍ക്കുമാണ് ഈ ഇടം.

അതുകൊണ്ട് ദയവായി അനാവശ്യമായ ഒന്നും പ്രതീക്ഷിക്കരുത്- വളരെ പ്രൊഫഷണലായ ഉള്ളടക്കം മാത്രമേ ഇതിലുണ്ടാകൂ. എന്നെ മനസിലാക്കിയതിനും എന്റെ ഈ യാത്രയുടെ ഭാ?ഗമായതിനും നന്ദി’.- അന്ന രാജന്‍ കുറിച്ചു.

Continue Reading
To Top