latest news
ചേട്ടനോട് ആക്കാര്യത്തില്‍ അസൂയ
സുകുമാരന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും താല്‍പര്യമാണ്. അച്ഛന്‍ സുകുമാരന്‍ ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള താരമായിരുന്നുവെങ്കില്‍ ഇന്ന് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന താരങ്ങളാണ്. അച്ഛന്‍ ആ?ഗ്രഹിച്ചതിനും അപ്പുറം നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഇരുപതുകളുടെ തുടക്കത്തിലാണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്.
ചേട്ടനോട് തനിക്ക് അസൂയയുള്ളത് ഒരു കാര്യത്തില്‍ മാത്രമാണെന്നാണ് നടന്‍ പറഞ്ഞത്. പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ… ചേട്ടനെ കാണുമ്പോള്‍ ഒരു കാര്യത്തില്‍ എനിക്ക് ഭയങ്കര അസൂയയുണ്ട്. ചേട്ടന്റെ മൂത്ത മകള്‍ക്കിപ്പോള്‍ അഞ്ച് വയസാകാന്‍ പോവുകയാണ്. ഞാന്‍ എപ്പോഴും ആലോചിക്കും ഇവള്‍ കോളേജിലൊക്കയാകുമ്പോള്‍ എന്റെ ചേട്ടന് ഒരു മുപ്പത്തിയെട്ട്, നാല്‍പ്പത് വയസെ ഉണ്ടാകൂ. അത് എനിക്ക് ഭയങ്കരമായി അസൂയ തോന്നുന്ന ഒരു കാര്യമാണ്. കാരണം ഒരു അച്ഛനും മകളും തോളോട് തോള്‍ കയ്യിട്ട് എന്തുണ്ട് വിശേഷം എന്ന് ചോദിച്ച് നടക്കുന്നത് കാണുന്നത് എനിക്ക് ഭയങ്കര അസൂയയാണ്. കാരണം അവള്‍ ഇപ്പോഴേ ചേട്ടനുമായി അങ്ങനൊരു ബന്ധമാണ്. ഇന്ദ്രന്‍ എന്നൊക്കെ വിളിച്ചാണ് സംസാരിക്കുക. എനിക്ക് അതിനോട് ഭയങ്കര അസൂയയുണ്ട് എന്നും താരം പറയുന്നു.
