Connect with us

Screenima

latest news

സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു; അനന്യ

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് അനന്യ തിരികെ വരുന്നത്. തിരിച്ചുവരവില്‍ കയ്യടി നേടാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, വിജയ് തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഒപ്പം തുടക്കത്തില്‍ തന്നെ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് അനന്യയ്ക്ക്.

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ശിക്കാറിലൂടെ മലയാളികളുടേയും വിജയിയുടെ സഹോദരിയായി തമിഴരുടെ മനസിലും ഒരിക്കലും മായാത്തെ ഇടം നേടിയിട്ടുണ്ട് അനന്യ. ശിക്കാര്‍ സിനിമയില്‍ ഗുണാകേവില്‍ അപകടം പിടിച്ച രംഗം ഡ്യൂപ്പില്ലാതെ ചെയ്ത് ശരണ്യ നേരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതുപോലെ പാമ്പുകളെ ദേഹത്തിട്ട് അഭിനയിച്ച അനുഭവവമുണ്ട് അനന്യയ്ക്ക്.

മുമ്പൊരിക്കല്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഈ അനുഭവം പങ്കിട്ടത്. ഇന്നാണെങ്കില്‍ താന്‍ അതുപോലൊരു രംഗം അഭിനയിക്കാന്‍ തയ്യാറാകില്ലെന്നും അനന്യ പറയുന്നു.

”പാമ്പുകളെ ദേഹത്ത് ഇട്ടിട്ടൊരു പടം ചെയ്തിട്ടുണ്ട്. വലിയ പാമ്പാണ്. അത് ദേഹത്തൂടെ ഇഴയണം. തലയിലൊക്കെ വന്ന് ശൂ ശൂ എന്ന് ചീറ്റണം. പാമ്പ് എന്റെ ദേഹത്തൂടെ ഇഴയണം. പക്ഷെ ആ പാമ്പ് ഇഴയുന്നില്ല. അങ്ങനെ 21 ഷോട്ട് വരെയൊക്കെ പോയിട്ടുണ്ട്. മൂന്ന് പാമ്പുകളുണ്ടായിരുന്നു. വലിയ പാമ്പാണ്. മൂര്‍ഖനാണ്. പിന്നെ പച്ച മാംസം കഴിക്കണം. അതൊക്കെ ചെയ്തിട്ടുണ്ട്.” താരം പറയുന്നു.

”അന്ന് ആ ഒരു സ്പിരിറ്റില്‍ എടുത്തു. അന്ന് പാമ്പ് ദേഹത്തൂടെ ഇഴയണം എന്നൊക്കെ പറഞ്ഞപ്പോള്‍ മമ്മി ഭയങ്കര പ്രശ്നമുണ്ടാക്കി. അതൊന്നും ശരിയാകില്ല, പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യുമെന്ന് പറഞ്ഞു. വിഷം എടുത്തതാണെന്ന് അവര്‍ പറഞ്ഞു. പാമ്പ് ചീറ്റും. അവരുടെ ദേഹം വളരെ സോഫ്റ്റാണ്. ദേഹത്തു കൂടെ ഇഴഞ്ഞ് പോകുമ്പോള്‍ ഒന്നും തോന്നില്ല. പക്ഷെ ചീറ്റുമ്പോള്‍ പേടിയാകും. നെറുകയിലൊക്കെ വന്ന് ശൂ ശൂ എന്ന് പറയുകയല്ലേ. അന്ന് അതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ന് ചോദിച്ചാല്‍ പ്ലീസ് ഇല്ലെന്ന് പറയും” എന്നും താരം പറയുന്നു.

Continue Reading
To Top