Connect with us

Screenima

latest news

15 വയസ്സില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടു; ജാന്‍വി കപൂര്‍

വെറും 15 വയസ്സുള്ളപ്പോള്‍ ഒരു അശ്ലീല വെബ്സൈറ്റില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രം കാണാനിടയായ സാഹചര്യത്തെക്കുറിച്ച് മനസുതുറന്ന് നടി ജാന്‍വി കപൂര്‍. അന്ന് അത് താന്‍ വലിയ കാര്യമാക്കി എടുത്തില്ലെന്നും എന്നാല്‍ ഇന്നും എഐ (AI) ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം വ്യാജചിത്രങ്ങള്‍ തന്നെ ആഴത്തില്‍ ബാധിക്കുന്നുണ്ടെന്ന് ജാന്‍വി പറഞ്ഞു. സ്‌കൂളിലെ ഐടി ക്ലാസ്സിനിടെയാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടയിലാണ് ജാന്‍വി കപൂര്‍ പറഞ്ഞത്.

അത് ഡീപ്‌ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, പക്ഷേ അതുപോലെയെന്തോ ആയിരുന്നു. ഞങ്ങള്‍ക്ക് സ്‌കൂളില്‍ ഐടി ക്ലാസ് ഉണ്ടായിരുന്നു, ആണ്‍കുട്ടികള്‍ രസത്തിനു വേണ്ടി മോശം ഉള്ളടക്കങ്ങളുള്ള സൈറ്റുകളില്‍ പോകുമായിരുന്നു. അത്തരത്തില്‍ ഒന്നിലായിരുന്നു എന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. ഇത് സ്‌കൂളില്‍ വെച്ചായിരുന്നു. അതൊരു വിചിത്രമായ അനുഭവമായിരുന്നു’, ജാന്‍വിയുടെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കാര്യങ്ങളില്‍ ധാര്‍മ്മികതയില്ലെന്നും ഇത് പ്രശസ്തിക്കായി നല്‍കേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് നടി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്തരം കാര്യങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അവര്‍ വ്യക്തമാക്കി.

സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത പരം സുന്ദരി ആണ് അവസാനമായി പുറത്തുവന്ന ജാന്‍വി ചിത്രം. വലിയ ട്രോളുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തില്‍ മലയാളത്തെയും മലയാളികളെയും ചിത്രീകരിച്ച വിധം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യനായും ജാന്‍വി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാര്‍ഥ് എത്തുമ്പോള്‍ സുന്ദരി ആയിട്ടാണ് ജാന്‍വി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ഷ് വോറ, ഗ്വാര്‍വ മിശ്ര എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിന്‍ ജിഗര്‍ ആണ്.

Continue Reading
To Top