latest news
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക. സിനിമാ രം?ഗത്ത് മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എല്ലാം പുരുഷന്മാരുടെ മാത്രം തലയില്‍ കെട്ടിവെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും നടി പ്രിയങ്ക പറഞ്ഞു. ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്രിയങ്ക യുട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ”കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അതിനുള്ളതാണ് കോടതിയും നിയമങ്ങളുമൊക്കെ. രണ്ട് അഭിപ്രായമുണ്ട് ഇപ്പോള്‍. നമുക്ക് ഇതിന്റെയൊന്നും സത്യാവസ്ഥ അറിയാന്‍ പറ്റില്ല.
സിനിമാ രംഗത്ത് മാത്രമല്ല, മറ്റ് രംഗങ്ങളിലും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ട്. സത്യം തെളിയുന്നത് വരെ നമ്മള് വല്ലതും വിളിച്ചുപറയാന്‍ പാടില്ല.”, പ്രിയങ്ക പറഞ്ഞു. ”എന്ത് പ്രശ്നമുണ്ടെങ്കിലും എല്ലാം പുരുഷന്മാരുടെ തലയില്‍ മാത്രം കെട്ടിവെക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല.
സ്ത്രീയാണ് കള്ളം പറയുന്നതെങ്കില്‍ സ്ത്രീയെ ശിക്ഷിക്കണം. പുരുഷനാണെങ്കില്‍ പുരുഷനെ ശിക്ഷിക്കണം. രണ്ട് പേര്‍ക്കും തുല്യമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യണം. അല്ലാതെ പുരുഷനെ മാത്രം കുറ്റവാളിയാക്കാന്‍ ഞാന്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല. ഒരു കാര്യം ഉണ്ടെങ്കില്‍ ആ സ്പോട്ടില്‍ പ്രതികരിക്കണം.
