latest news
എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നത് സൂര്യയാണ്; ജ്യോതിക
സൂര്യയ്ക്ക് ജ്യോതികയാണോ പിന്തുണ നല്‍കുന്നത്, ജ്യോതികയ്ക്ക് സൂര്യയാണോ പിന്തുണ നല്‍കുന്നത് എന്ന് ചോദിച്ചാല്‍ പറയാന്‍ പ്രയാസമാണ്, രണ്ട് പേരും പരസ്പരം പിന്തുണയായി നിന്നുകൊണ്ടാണ് കരിയറില്‍ മുന്നോട്ടു വരുന്നത്. സിനിമ ജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഇരുവരുടെയും സന്തോഷം ആ പരസ്പര ധാരണയും പിന്തുണയും ബഹുമാനവും തന്നെയാണ്.
അടുത്തിടെ നടന്ന ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്‍ ഇന്ത്യയുടെ, വുമണ്‍ ഇന്‍ എന്റര്‍ടൈന്‍മെന്റ് ഷോയില്‍ ജ്യോതിക തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.
താങ്കളെ സംബന്ധിച്ച് ഇന്റസ്ട്രിയിലെ ഷൈനിങ് സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജ്യോതിക. തീര്‍ച്ചയായും അത് എന്റെ ഭര്‍ത്താവ് സൂര്യ തന്നെയാണ് എന്ന് ജ്യോതിക പറയുന്നു. വളരെ സത്യസന്ധമായിട്ട് പറഞ്ഞാല്‍, എന്നെ വഴി നടത്തുന്ന വെളിച്ചവും, എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നതും സൂര്യയാണ്. എനിക്കറിയില്ല, സൂര്യയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഉള്ള ഇടത്തേക്ക് ഞാന്‍ എത്തുമോ എന്ന്. എന്റെ ജീവിതത്തിലെ ഷൈനിങ് ഡയമണ്ട് സൂര്യ തന്നെയാണ് എന്നും താരം പറയുന്നു.
