Connect with us

Screenima

latest news

എനിക്ക് തരുന്ന സ്‌നേഹത്തിന് നന്ദി

പ്രിയം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദീപ നായര്‍ . ഒരേ ഒരു സിനിമ ചെയ്ത് ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷയായ നടിയെ പിന്നീട് കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ആരാധകര്‍ക്ക് തിരിച്ചു കിട്ടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി പ്രിയത്തിന്റെ 26 ആം വാര്‍ഷികത്തില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നു.

ഇന്ന്, മാര്‍ച്ച് 31 ന് പ്രിയം എന്ന സിനിമ റിലീസ് ചെയ്തിട്ട് 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളില്‍ നിന്ന് എനിക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്ന സ്നേഹവും സൗഹൃദവും എത്ര വലുതാണ്. അതിന് ഒരുപാട് നന്ദിയും സ്നേഹവുമുണ്- എന്ന് പറഞ്ഞുകൊണ്ടാണ് ദീപ അന്നത്തെ കുറേ അധികം ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

പ്രിയം തിയേറ്ററില്‍ റിലീസ് ആയതിന് ശേഷം എന്റെ ജീവിതം തന്നെ മാറി. ആനി എന്ന കഥാപാത്രമായി സ്‌ക്രീനില്‍ എത്തിയത് ഞാന്‍ ഏറ്റവും അധികം ചെരിഷ് ചെയ്യുന്ന ഓര്‍മകളില്‍ ഒന്നാണ്. ആ പഴയ ഫോട്ടോകളും വീഡിയോകളും എല്ലാം കാണുന്നത് ആ ഓര്‍മകളിലേക്ക് എന്നെ കൊണ്ടു പോകുന്നു. ഇന്നലെ കഴഞ്ഞത് പോലെയാണ് ഓര്‍മകള്‍.

ഈ സിനിമ കണ്ട് വളര്‍ന്ന നൈന്റീസ് കിഡ്സിന്, ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ആവുമ്പോഴും ഇന്നും എനിക്ക് ആ സ്നേഹവും പിന്തുണയും നല്‍കുന്നതിന് നന്ദി. നിങ്ങളുടെ ഈ സ്നേഹവും കരുതലുമാണ് എനിക്ക് ഈ യാത്രയില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം- എന്നാണ് ദീപ പറഞ്ഞത്.

Continue Reading
To Top