latest news
വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്
കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ നടിയാണ് ശ്രിന്ദ. ആട് 3 ആണ് ശ്രിന്ദയുടേതായി ഇപ്പോള്‍ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. പുറത്തുനിന്നുള്ളതിനേക്കാള്‍ വിമര്‍ശനവും അഭിപ്രായവും തനിക്ക് ലഭിക്കുന്നത് കുടുംബത്തില്‍ നിന്നാണെന്ന് പറയുകയാണ് ശ്രിന്ദ ഇപ്പോള്‍.
ഗൃഹലക്ഷ്മിയോടാണ് ശ്രിന്ദ ഇക്കാര്യം പറഞ്ഞത്. ‘പുറത്തുനിന്നുള്ളതിനേക്കാള്‍ വിമര്‍ശനവും അഭിപ്രായവും ലഭിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. ആ അഭിപ്രായങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഭര്‍ത്താവ് സിജു എസ് ബാവ സിനിമാ മേഖലയില്‍ നിന്നുള്ള ആളാണ്.
അതുകൊണ്ട് തന്നെ ഞങ്ങളുടെ ചര്‍ച്ചകളില്‍ എപ്പോഴും സിനിമയുണ്ടാവും. പണ്ടേയുള്ള ഒരിഷ്ടമാണ് കാടുകളിലേക്കുള്ള യാത്രകള്‍ അവിടെ കുറച്ചു സമയം ചിലവഴിക്കുന്നത് വലിയ ആശ്വാസമാണ്. വിഷമഘട്ടങ്ങളില്‍ മനസിന്റെ ഭാരം കുറയ്ക്കാന്‍ പ്രകൃതിയുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.
