Connect with us

Screenima

latest news

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് ട്വന്റി 20 സ്ഥാനാര്‍ഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാര്‍ത്തകളിലൂടെ നടി വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ലക്ഷ്മിപ്രിയയുടെ പേര് ഇല്ലാതെ വന്നത് എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വം തള്ളിപ്പോകാന്‍ ഇടയുള്ളതിനാല്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എന്‍ഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ.

ജനവിധി തേടിയിറങ്ങുന്ന സെലിബ്രിറ്റികളായ രമേഷ് പിഷാരടി, അഖില്‍ മാരാര്‍, വീണ നായര്‍, അഞ്ജലി നായര്‍ തുടങ്ങിയവരുടെ ലിസ്റ്റിലാണ് ലക്ഷ്മിപ്രിയയും ഉണ്ടായിരുന്നത്. വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതയതോടെ ലക്ഷ്മിപ്രിയയ്ക്ക് നേരെ വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’ എന്ന ഡയലോഗ് ക്യാപ്ഷനാക്കിയാണ് പലരും നിലവിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

Continue Reading
To Top