latest news
ഹന്‍സികയ്ക്ക് ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു; കൃഷ്ണ കുമാര്‍
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ കുമാര്‍. ഇളയ മകള്‍ ഹന്‍സികയ്ക്കുണ്ടായിരുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ചാണ് കൃഷ്ണകുമാര്‍ സംസാരിക്കുന്നത്. ഏഴ് വര്‍ഷത്തോളം കാലം ഹന്‍സികയ്ക്ക് ചികിത്സ വേണ്ടിവന്നുവെന്നാണ് കൃഷ്ണ കുമാര്‍ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഹന്‍സികയാണ് ഏറ്റവും ഇമോഷണല്‍ ആയ ആള്‍. അവള്‍ അവസാനത്തെ ആളാണെങ്കിലും വീട്ടിലെ അച്ചുതണ്ട് അവളാണ്. വീട്ടില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും അവള്‍ പറഞ്ഞാല്‍ തീരും. അവള്‍ക്ക് വലിയൊരു ആരോഗ്യപ്രശ്നമുണ്ടായി. ഏഴരക്കൊല്ലം ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിയ്ക്ക് അകത്തായിരുന്നു. എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡ് ആണ്.” താരം പറയുന്നു.
”അവള്‍ക്ക് എന്തെങ്കിലും ഇഷ്യു വന്നാല്‍ അമ്മുവൊക്കെ കരയും. എടുത്തു കൊണ്ട് നടക്കുന്നതൊക്കെ അവരായിരുന്നു. അങ്ങനെ അവളെ ചുറ്റിപ്പറ്റിയാണ് വീടു പൊക്കോണ്ടിരുന്നത്. ഇപ്പോഴും വീട്ടില്‍ അശാന്തി ഉണ്ടെങ്കില്‍ സമാധാനം ഉണ്ടാക്കാന്‍ ഹന്‍സിക വിചാരിച്ചാല്‍ പത്ത് മിനുറ്റു കൊണ്ട് സാധിക്കും” എന്നും കൃഷ്ണ കുമാര്‍ പറയുന്നു.
