Connect with us

Screenima

Mohanlal and Mammootty

latest news

ലാലേട്ടന്റെ കാൽ തന്റെ കാലുകൊണ്ട് ലോക്ക് ചെയ്തു മമ്മൂക്ക; പേട്രിയട്ട് പോസ്റ്റർ ട്രോളുകളിൽ പ്രതികരണം

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പേട്രിയട്ടി’ന്റെ പോസ്റ്ററാണ് ഇപ്പോൾ സിനിമ ആരാധകർക്കിടയിൽ ചർച്ചാവിഷയം. പോസ്റ്ററിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കാണാം. പോസ്റ്റർ എഐ ആണെന്ന സംശയം സോഷ്യൽ മീഡിയയിൽ പലർക്കും ഉണ്ടായിരുന്നു. അതിനെല്ലാം മറുപടി നൽകുകയാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച ഷാജി നടുവിൽ.

ഷാജിയുടെ കുറിപ്പ്

ആരെയും കുറ്റപ്പെടുത്താനായല്ല ഈ ഒരു കുറിപ്പ്…കാഴ്ചക്കാരന്… അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്… വിമർശിക്കാനും അംഗീകരിക്കാനും ഉള്ള അവകാശവും ഉണ്ട്…..

പാട്രിയേറ്റ് ഷൂട്ടിംഗ് സമയം ശ്വാസമടക്കിപ്പിടിച്ച് കണ്ട കാഴ്ചയാണ് എനിക്ക് പറയാനുള്ളത്…ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂക്ക ജോയിൻ ചെയ്തു ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ ഒരു സീൻ എടുത്തത്. വേഗത്തിൽ ഓടുന്ന വാഹനത്തിന്റെ ഡോർ തുറന്നു വെളിയിലേക്ക് ചാഞ്ഞു നിന്ന് മമ്മൂക്ക ഇത് ചെയ്യുമ്പോൾ അത്ഭുതത്തോടെയും ആകാംക്ഷയോടും അതിലേറെ നെഞ്ചിടിപ്പും പ്രാർത്ഥനയും മാത്രം ആയിരുന്നു മനസ്സിൽ എന്റെ മാത്രമല്ല മുഴുവൻ ക്രൂ മെമ്പർ മാരുടെയും മനസ്സിൽ അങ്ങനെ തന്നെ ആയിരുന്നു..കാരണം……കാറിന്റെ വേഗതയ്ക്കനുസരിച്ചു അടഞ്ഞു പോകുന്ന ഡോറിനെ തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞു നിൽക്കുന്ന മമ്മൂക്ക..

സപ്പോർട്ട് ചെയ്യാൻ ഒന്നുമില്ലാത്ത ഇടത്തിൽ സൺ റൂഫിനിടയിലൂടെ വെളിയിലേക്ക് നിൽക്കുന്ന ലാലേട്ടന്റെ കാലിനെ തന്റെ കാലുകൊണ്ട് ലോക്ക് ചെയ്തത് അദ്ദേഹം അത് ചെയ്തപ്പോൾ സത്യത്തിൽ എല്ലാ ഭയപാടുകൾക്കും മുകളിൽ തോന്നിയ ഒരു കോരിത്തിരിപ്പ്…..രോമാഞ്ചം……ഒത്തൊരുമയോടെ സഹകരിച്ച് അവരത് ചെയ്യുന്നത് കാണാൻ..ഭാഗ്യം ലഭിച്ചതിന് അതിൽ പങ്കാളി ആവൻ കഴിഞ്ഞതിന് ദൈവത്തോട് നന്ദി.. പറഞ്ഞിരുന്നു..

ഈ ഒരു ആത്മാർത്ഥതയാണ് അന്നും ഇന്നും എന്നും
ഇവരെ താരങ്ങൾ ആയി നില നിർത്തുന്നത്…
എന്ന് ഞാൻ വിശ്വസിക്കുന്നു..
ഇത്രയും കുറിക്കേണ്ടി വന്നത്…
ഈ കാഴ്ചകളെയും അതിന് കൊടുത്ത പ്രയത്‌നത്തെയും കാണാതെ പോകുന്ന….
എല്ലാം AI മയം എന്ന് നിസ്സാര വത്കരിക്കുന്നവരുടെ ഭാഷ…..
ഒരുപാട് വേദനിപ്പിച്ചത് കൊണ്ട് കുറിച്ചതാണ്..
എല്ലാം AI… മയം അല്ല കൂട്ടുകരെ…..

Continue Reading
To Top