latest news
ഒരു റിലേഷന്‍ഷിപ്പ് കൂടി നല്കുന്ന സമ്മര്‍ദം താങ്ങാന്‍ വയ്യ; നിഖില വിമല്‍
പ്രണയബന്ധങ്ങളോടുള്ള തന്റെ കാഴ്ചപ്പാടും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുള്ള നിലപാടും പങ്കുവെച്ച് നടി നിഖില വിമല്‍. പ്രണയത്തിലായിരിക്കണമെന്ന ആഗ്രഹം ചിലപ്പോഴുണ്ടാകാറുണ്ടെങ്കിലും സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങള്‍ കാണുമ്പോള്‍ ആ ചിന്ത മാറുമെന്നും ജീവിതത്തിലെ മറ്റു സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഒരു റിലേഷന്‍ഷിപ്പ് കൂടി നല്കുന്ന സമ്മര്‍ദം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും നിഖില പറഞ്ഞു.
ബിഹൈന്ഡ്വുഡ്സ് മാക്സിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രം ‘ഹലോ കാതല്‍’ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് പ്രണയത്തെക്കുറിച്ചും റിലേഷന്ഷിപ്പുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് നിഖില മറുപടി നല്‍കിയത്.
റിലേഷന്‍ഷിപ്പുകള്‍ തെറ്റാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും എന്നാല്‍ അത്തരം ബന്ധങ്ങളെക്കുറിച്ച് ഉപദേശം നല്കാന് കഴിയുന്ന ഒരാളല്ല താനെന്നും നിഖില പറഞ്ഞു. ഒരു റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്പോഴാണല്ലോ അതിനെക്കുറിച്ച് ഉപദേശം നല്കാന് സാധിക്കുക. പ്രണയത്തിലായിരിക്കണമെന്ന ആഗ്രഹം ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എന്നാല്‍ സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങള്‍ കാണുമ്പോള്‍ ആ ആഗ്രഹം മാറും, നിഖില പറഞ്ഞു.
