latest news
ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞാല്‍ അഭിനയം നിര്‍ത്തും; സ്വാസിക
അഭിനയത്തോടൊപ്പം കുടുംബജീവിതത്തിനും താന്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താല്പര്യമില്ലെങ്കില് അഭിനയം നിര്‍ത്താന്‍ തയ്യാറാകുമെന്നും നടി സ്വാസിക. അഭിനയം ഒരു തൊഴിലാണ് എന്ന കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാകാമെന്നും അതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും താരം പറഞ്ഞു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.
അഭിനയം ഇഷ്ടമാണെങ്കിലും കുടുംബജീവിതവും തനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് സ്വാസിക പറയുന്നു. കുടുംബത്തില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയും വഴക്കിട്ടും സിനിമയില്‍ അഭിനയിക്കുന്നത് തനിക്ക് സന്തോഷം നല്‍കില്ലെന്നും താരം വ്യക്തമാക്കി.
കുടുംബത്തില്‍ നിന്നുള്ള പിന്തുണയില്ലാതെ മുന്നോട്ടുപോകുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്വാസിക പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലാതെ അഭിനയരംഗത്ത് തുടരേണ്ടി വരുന്ന കലാകാരന്മാരെ കണ്ടിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ താന്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും സ്വാസിക അഭിമുഖത്തില്‍ പറഞ്ഞു.
