Connect with us

Screenima

Kunchako Boban and Family

latest news

ഞാനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു; കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. ‘ഹെയ്ല്‍ മേരി’യാണ് കുഞ്ചാക്കോ ബോബന്റേതായി ഇപ്പോള്‍ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഒരുകാലത്ത് സിനിമയില്‍ റൊമാന്റിക് ഹീറോയും ചോക്ലേറ്റ് ബോയ്യുമൊക്കെ ആയിരുന്ന ചാക്കോച്ചന്‍ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് പറയുകയാണിപ്പോള്‍.

താനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ‘ഞാനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു. അതില്‍ യാതൊരു സംശയവുമില്ല.

ലവ് ലെറ്റര്‍, ചോക്ലേറ്റ് ഇതൊക്കെ കൊടുക്കുമായിരുന്നു. പ്രിയ കുറച്ചൊന്ന് വണ്ണം വയ്ക്കാന്‍ കാരണം, ഞാന്‍ കൊടുത്ത ചോക്ലേറ്റുകളാണെന്നാണ് പുള്ളിക്കാരി പറയുന്നത്. ഇപ്പോഴത്തെ റൊമാന്‍സ് കുറച്ചു കൂടി പക്വതയുള്ളതാണ്. വാലന്റൈന്‍സ് ഡേയ്ക്ക് ഒരു കാര്‍ഡ് കൊടുക്കണമെന്നോ പൂവ് കൊടുക്കണമെന്നോ നിര്‍ബന്ധമൊന്നുമില്ല. പക്ഷേ എന്തെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ചെയ്യും.

പണ്ടത്തെ പോലെ അല്ല, കുറച്ച് പക്വതയുണ്ടിപ്പോള്‍ റൊമാന്‍സിന്’.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കോളജ് പഠനകാലത്തായിരുന്നു പ്രിയയെ ചാക്കോച്ചന്‍ കണ്ടുമുട്ടുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പരിചയപ്പെടാനത്തെിയവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയമായി മാറിയതും വിവാഹത്തിലേക്ക് എത്തിയതും.

Continue Reading
To Top